തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഓഗസ്റ്റ് 29ന് സർവകക്ഷിയോഗം ചേരും. പിണറായി വിജയൻ ഓൺലൈൻ മുഖേന യോഗം വിളിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റവന്യൂ-ഭവനം, വനം-വന്യജീവി, വൈദ്യുതി, ഗതാഗതം, ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വിവിധ മന്ത്രിമാർ ചീഫ് സെക്രട്ടറിക്കും അതത് അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കുമൊപ്പം യോഗത്തിൽ പങ്കെടുക്കും.
വയനാട്ടിൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസ നടപടികൾ പൂർത്തിയാക്കിയതായും അവശേഷിക്കുന്ന എല്ലാ കുടുംബങ്ങളെയും വാടക വീട്ടിലേക്ക് മാറ്റിയതായും കേരള സർക്കാർ ശനിയാഴ്‌ച (ഓഗസ്റ്റ് 24) അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 728 കുടുംബങ്ങളെയാണ് വാടക വീടുകളിലേക്ക് മാറ്റിയത്. വിവിധ സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും മറ്റ് വാടക വീടുകളിലേക്കുമായി മൊത്തം 2,569 പേരെ മാറ്റിയതായി അധികൃതർ അറിയിച്ചു.
വയനാട്ടില്‍ ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പട്ടു. ജില്ലയിലെ മൂന്ന് വില്ലേജുകൾ പൂർണ്ണമായും ഇല്ലാതായി. ദുരന്തത്തില്‍ കാണാതായ നിരവധി മനുഷ്യരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.