കോഴിക്കോട് : ദുരന്ത കാലത്ത് എന്നും കൈകോർത്ത് സഹായം എത്തിക്കുന്നവരാണ് മലയാളികൾ. പ്രളയകാലത്ത് നമ്മൾ കണ്ടതാണ് നാടൊന്നിക്കുന്ന കാഴ്‌ച. ഇപ്പോൾ ഇതാ വയനാടിന് വേണ്ടി കൈകോർക്കുകയാണ് മലയാളികൾ. ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി വയനാട് ജില്ല കലക്‌ടര്‍ സഹായം അഭ്യര്‍ഥിക്കുന്നതിന് മുമ്പ് തന്നെ ചുരത്തിന് താഴെയുള്ളവർ രംഗത്തെത്തിയിരുന്നു.
ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്‌തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധരായവർ. വ്യക്തികളും സംഘടനകളും ഇതിനായി രംഗത്തിറങ്ങി. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വയനാട്ടിലേക്കുള്ള ആറാമത്തെ ദുരിതാശ്വാസ ട്രക്കാണ് ഇന്ന് പുറപ്പെട്ടത്.
![WAYANAD LANDSLIDE RELIEF വയനാട് ഉരുള്‍പൊട്ടല്‍ KERALA RAIN NEWS RAIN DISASTER NEWS MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/22092561_relief.png)
ദുരന്തബാധിത മേഖലയിലുള്ളവർക്കായി അവശ്യസാധനങ്ങള്‍ ശേഖരിക്കാൻ ഒരു കലക്ഷന്‍ സെന്‍റർ തന്നെ കോഴിക്കോട് കലക്‌ടറേറ്റിലെ പ്ലാനിങ് സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരി, അവല്‍, ആട്ട, വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, ഉപ്പ്, ചായപ്പൊടി, ഉഴുന്ന്, ഓയില്‍, ബിസ്‌കറ്റ്, പുതപ്പ്, സാനിറ്ററി നാപ്‌കിന്‍, തോര്‍ത്ത്, ടീ ഷര്‍ട്ട്, മുണ്ട്, നൈറ്റി, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിങ് പൗഡര്‍, പുല്ലുപായ തുടങ്ങിയ സാധനങ്ങളാണ് ആവശ്യമുള്ളത്.
അവശ്യവസ്‌തുക്കള്‍ കലക്ഷന്‍ സെന്‍ററില്‍ എത്തിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉപയോഗിച്ച വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതല്ല. പുതിയത് മാത്രം എത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വയനാട് ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളില്‍ നേരിട്ട് അവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്. കലക്ഷന്‍ സെന്‍റര്‍ നമ്പര്‍ 9961762440. ഇതിന് പുറമെ ജില്ലയിലെ വിവിധ സംഘടനകളും അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് തിരിച്ചു.
Also Read: വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് കൂടുതൽ സൈനികരെത്തും