ETV Bharat / state

ഉറ്റവരെ നഷ്‌ടപ്പെട്ടവരെ കണ്ടു, കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു; ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി - PM Modi visits Wayanad - PM MODI VISITS WAYANAD

പ്രധാനമന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍. ആശ്വസിപ്പിച്ച് പ്രധാനമന്ത്രിയും. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും മോദി.

WAYANAD LANDSLIDE  KERALA LANDSLIDE 2024  LATEST NEWS KERALA  NARENDRA MODI AT WAYANAD
PM Modi at Camp (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 4:56 PM IST

Updated : Aug 10, 2024, 5:24 PM IST

പ്രധാനമന്ത്രി ദുരന്ത ബാധിതരെ കാണുന്നു (ETV Bharat)

കോഴിക്കോട് : ഉരുള്‍പൊട്ടല്‍ ബാധിതരെ ക്യാമ്പിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍റ് ജോസഫ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് പ്രധാനമന്ത്രി എത്തിയത്. ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം 12 പേരെ കണ്ടു.

പതിനൊന്ന് പേരെ നഷ്‌ടപ്പെട്ട മുഹമ്മദ് ഹാനി, വലിയ നഷ്‌ടങ്ങൾ സംഭവിച്ച് ദുരന്തത്തെ അതിജീവിച്ച പവിത്ര, ലാവണ്യ, ഹർഷാദ്, സുധാകരൻ, ഷറഫുദ്ദീൻ, ശ്രുതി.. തുടങ്ങിയവരെയാണ് കണ്ടത്. സമയ ക്രമം നോക്കാതെ പ്രധാനമന്ത്രി ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയെ കണ്ട പലരും വിങ്ങിപ്പൊട്ടി. എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേര്‍ന്ന മോദി അവരെ ആശ്വസിപ്പിച്ചു.

'പ്രധാനമന്ത്രിയെ കണ്ടതോടെ വലിയ ആശ്വാസമായി, എല്ലാം നഷ്‌ടപ്പെട്ട തനിക്ക് ഒരു വീട് കിട്ടിയാൽ മതി, എല്ലാം തിരിച്ച് കിട്ടുമെന്ന ഉറപ്പ് കിട്ടിയതുപോലെ ഒരു പ്രതീക്ഷ' -പ്രധാനമന്ത്രി കണ്ടതിന് ശേഷം ദുരന്തത്തില്‍ ബാധിക്കപ്പെട്ട അയ്യപ്പൻ പറഞ്ഞു.

വിംസ് ആശുപത്രിയിലേക്ക് എത്തിയ മോദി ദുരന്തം അതിജീവിച്ച നിരവധി പേരെ കണ്ടു. മരണമടഞ്ഞവർക്ക് പുഷ്‌പാർച്ചന നടത്തിയാണ് ആശുപത്രിയിലേക്ക് പ്രവേശിച്ചത്. ചെളിയിൽ പുതഞ്ഞ് തല മാത്രം പുറത്ത് കണ്ട ദുരന്തത്തിന്‍റെ ജീവിക്കുന്ന ചിത്രം അരുൺ, ഒഡിഷയിൽ നിന്ന് മധുവിധു ആഘോഷിക്കാൻ വയനാട്ടിൽ എത്തിയ ദമ്പതികളിൽ നിന്ന് രക്ഷപ്പെട്ട സുകൃതി തുടങ്ങി നിരവധി പേരെ മോദി കണ്ടു.

കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു. ഡോക്‌ടർമാരുമായും ആശയ വിനിമയം നടത്തിയാണ് മോദി പുറത്തേക്കിറങ്ങിയത്. 3.30 ഓടെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കലക്ട്രേറ്റിലേക്ക് തിരിച്ചു. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് കലക്ട്രേറ്റിലേക്ക് മോദി എത്തിയത്.

ദുരിത ബാധിതരെ കണ്ടശേഷം, സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിട്ടുണ്ട്. 'വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ഥന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സാധ്യമായതെല്ലാം കേന്ദ്രം ഉറപ്പു നല്‍കുന്നു' -പ്രധാനമന്ത്രി കുറിച്ചു.

ദുരന്ത ഭൂമിയിലെ ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം വ്യോമ സേനയുടെ ZP 5151 ഹെലികോപ്റ്ററിലാണ് ഉച്ചയ്ക്ക് 12.15ഓടെയാണ് കല്‍പ്പറ്റയിലേക്ക് മോദി തിരിച്ചത്. എസ്കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിൽ നരേന്ദ്ര മോദി ഹെലികോപ്‌ടര്‍ ഇറങ്ങി. തുടര്‍ന്ന് 12.25 റോഡ് മാര്‍ഗം കല്‍പ്പറ്റയിൽ നിന്ന് ചൂരൽമലയിലേക്ക് പുറപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരൽമലയിലേക്കുള്ളത്.

വെള്ളാർമല സ്‌കൂളിന് അടുത്ത് എത്തിയപ്പോൾ സ്‌കൂളിനെ പറ്റി ചോദിച്ചറിഞ്ഞു. വാഹനം നിർത്തി, സ്‌കൂളിന്‍റെ ചുറ്റുപാടും കണ്ടു. ആദ്യം തന്നെ സ്‌കൂൾ കാണണമെന്ന് ആവശ്യപ്പെട്ട മോദി കുട്ടികളെപ്പറ്റി ആശങ്കാകുലനായി. അനാഥരായ കുട്ടികളെ പറ്റി ചോദിച്ചറിഞ്ഞു, അവർ എവിടെ പഠിക്കുന്നു എന്ന് അന്വേഷിച്ചു.

പിന്നീട് ദുരന്ത ഭൂമിയായ ചൂരൽമല കയറിയ മോദി ഓരോ ഇടങ്ങളെ പറ്റിയും ചോദിച്ചറിഞ്ഞു. ബെയ്‌ലി പാലത്തിൽ എത്തിയ പ്രധാനമന്ത്രി പാലത്തിലൂടെ മറുകരയിലേക്ക് നടന്നു. സൈനികരുമായി ആശയ വിനിമയം നടത്തി. പാലം നിർമിച്ച സേനയെ മോദി പ്രശംസിച്ചു. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളുമായി ആശയ വിനിമയം നടത്തി. രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് എൻഡിആർഎഫ്, ഡി ജി പിയൂഷ് ആനന്ദ് വിശദീകരിച്ചു. അൻപത് മിനിറ്റോളം ചൂരൽമലയിൽ ചെലവഴിച്ചു.

Also Read: ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി എത്തി; ഒപ്പം മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര മന്ത്രിയും, ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം

Last Updated : Aug 10, 2024, 5:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.