വയനാട്: ദുരന്ത ഭൂമിയിൽ ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനനയിൽ രണ്ട് സ്ഥലങ്ങളിൽ സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. ചൂരൽ മലയിലെ ബെയ്‌ലി പാലത്തിന് സമീപവുമാണ് സിഗ്‌നൽ ലഭിച്ചത്. ഇവിടെ ഡോഗ് സക്വോഡ് കൂടി പരിശോധന നടത്തിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റും.
മണ്ണിനടിയിലെ സിഗ്‌നൽ കൊണ്ട് മാത്രം മനുഷ്യ ശരീരം ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ അതിനോട് സാമ്യമുള്ള സിഗ്നലാണ് ലഭിച്ചതെന്നു റിട്ട. മേജർ ജനറൽ ഇന്ദ്രപാൽ പറഞ്ഞു. ഷിരൂരിൽ ഐബോഡ് പരിശോധനയ്‌ക്ക് നേതൃത്വം കൊടുത്ത റിട്ട. മേജർ ഇന്ദ്രപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചൂരൽമലയിലും പരിശോധന നടത്തുന്നത്.
മൂന്നു മീറ്റർ ആഴത്തിൽ വരെ സിഗ്‌നൽ കണ്ടെത്താൻ കഴിയും. വെള്ളത്തിനു അടിയിലും സിഗ്‌നൽ ലഭിക്കും. ഇന്ന് മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തിലും പരിശോധന നടത്തും. ഏതാണ്ട് 200 ഓളം പേരാണ് ഇപ്പോഴും കാണാമറയത്തുള്ളത്.