ETV Bharat / state

താമരശേരി ചുരത്തിൽ ചരക്ക് ലോറികൾ തടഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം - TRAFFIC JAM IN THAMARASSERY CHURAM

അടിവാരത്ത് വലിയ ലോറികൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാതയുടെ ഇരുവശത്ത് ലോറികള്‍ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം.

WAYANAD LANDSLIDE  താമരശേരി ചുരത്തിൽ യാത്രാ നിരോധനം  LATEST NEWS IN MALAYALAM  LORRIES STOPPED AT THAMARASSERYPASS
താമരശേരി ചുരത്തിൽ ഗതാഗതകുരുക്ക് (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 3:22 PM IST

കോഴിക്കോട്: താമരശേരി ചുരത്തില്‍ വലിയ ലോറികള്‍ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ ദേശീയ പാതയോരം ചരക്കുലോറികൾ കൈയടക്കി. വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്നാണ് നിരോധനം. കിലോമീറ്ററുകള്‍ നീണ്ട ലോറികളുടെ വരിയാണ് ദേശീയപാതയോരത്തെ ഇരുവശങ്ങളിലുമായി കാണുന്നത്.

ലോഡുമായി പുതുപ്പാടിയിലും അടിവാരത്തും എത്തിയപ്പോഴാണ് ലോറി ജീവനക്കാർ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തിയ വിവരം അറിയുന്നത്. അതോടെ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത റോഡിന്‍റെ ഇരുവശങ്ങളിലും ലോറികൾ ലോഡുമായി പാർക്ക് ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായത്. സംസ്ഥാന അന്തർ സംസ്ഥാന ലോറികളാണ് ദേശീയ പാതയില്‍ താമരശേരി മുതല്‍ അടിവാരം വരെ റോഡരികില്‍ നിർത്തിയിട്ടിരിക്കുന്നത്.

പലചരക്ക്, പച്ചക്കറി, പഴം, മെറ്റല്‍സ്, ഗൃഹോപകരണങ്ങള്‍, വില കൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ കയറ്റി വന്ന ലോറികളാണ് ശക്തമായ മഴയത്ത് റോഡരികില്‍ നിർത്തിയിട്ടത്. ലോഡ് ഉള്ളതുകൊണ്ട് സാധനങ്ങളുടെ സുരക്ഷയെ കരുതി
ലോറി ഡ്രൈവർമാർക്ക് ലോറിയില്‍ നിന്ന് വിട്ട് മാറാൻ കഴിയാത്ത അവസ്ഥയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ചിലയിടങ്ങളില്‍ എത്തിക്കേണ്ട ലോഡുകളാണ് റോഡരികില്‍ കിടക്കുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്നാണ് ലോറികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാല്‍ ലോറികള്‍ താമരശേരി ചുങ്കത്ത് വെച്ച്‌ തടഞ്ഞ് തിരിച്ചു വിട്ടിരുന്നെങ്കില്‍ തങ്ങള്‍ ഇത്തരത്തില്‍ കുടുങ്ങില്ലായിരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. വലിയ ലോഡുമായി വരുന്ന ലോറികള്‍ ചുരത്തിന് തൊട്ടുതാഴെ അടിവാരത്തിന് അടുത്തു വെച്ചാണ് പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ തടഞ്ഞിരിക്കുന്നത്.

ദേശീയപാതയുടെ ഇരുവശത്ത് ലോറികള്‍ നിർത്തിയിട്ടിരിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇതു കാരണം കാല്‍നട യാത്രികർക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രയാസം സൃഷ്‌ടിക്കുന്നതായും പരാതിയുണ്ട്. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അത് ചരക്ക് നീക്കത്തെ സാരമായി ബാധിക്കും.

Also Read: വയനാട് ദുരന്തം; 'വ്യോമസേനയുടേത് സര്‍ക്കാരിന് കരുത്താകുന്ന പ്രവര്‍ത്തനം': കമാന്‍ഡര്‍ രാഹുല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.