ETV Bharat / state

'സൈക്കിള്‍ പിന്നെ വാങ്ങാം'; ഏറെ നാളായുള്ള തന്‍റെ സമ്പാദ്യം വയനാടിന് നല്‍കി കുഞ്ഞ് ആരുഷ - Child Contribute Money To CMDRF - CHILD CONTRIBUTE MONEY TO CMDRF

സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി. കോട്ടയം പുന്നത്തുറ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിനി ആരുഷ രജിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പണം കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍ ധനസഹായം  വയനാട് ഉരുള്‍പൊട്ടല്‍ CMDRF
Arusha With Teachers (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 10:59 AM IST

ലൗല് ജോര്‍ജ് പഠികര സംസാരിക്കുന്നു (ETV Bharat)

കോട്ടയം: വയനാടിന്‍റെ കണ്ണീരൊപ്പാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ തന്‍റെ സമ്പാദ്യം ദുരിതബാധിതര്‍ക്ക് നല്‍കിയിരിക്കുകയാണ് കുഞ്ഞ് ആരുഷ. സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വച്ചിരുന്ന പണമാണ് യുകെജി വിദ്യാര്‍ഥിനിയായ ആരുഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. കോട്ടയം പുന്നത്തുറ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ആരുഷ രജിന്‍.

മത്സ്യഫെഡിലെ താത്കാലിക ജീവനക്കാരനായ അച്ഛന്‍ രജിനും പള്ളക്കത്തോട് ഐടിഐയിലെ ഗസ്റ്റ് ലക്‌ച്ചററായ അമ്മയും ഇടയ്ക്ക് നല്‍കുന്ന പണമാണ് ആരുഷ കുടുക്കയിലിട്ട് സൂക്ഷിച്ചിരുന്നത്. കുടുക്കയില്‍ ഇപ്പോള്‍ എത്ര പണമുണ്ടെന്ന് ആരുഷയ്ക്ക് അറിയില്ല. ചില്ലറത്തുട്ടുകളും നോട്ടുകളുമൊക്കെയായി നല്ല കനമുണ്ടെന്ന് മാത്രം അറിയാം. സൈക്കിള്‍ പിന്നെയാണെങ്കിലും വാങ്ങിക്കാം എന്നാണ് ആരുഷയ്ക്ക് പറയാനുള്ളത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പഠികര ആരുഷയില്‍ നിന്നും കുടുക്ക ഏറ്റുവാങ്ങി. കുരുന്നു പ്രായത്തിലെ സമ്പാദ്യശീലവും സഹജീവികളോടുള്ള സഹനുഭൂതിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ആരുഷയ്ക്ക് ചെയര്‍പേഴ്‌സണ്‍ പൂച്ചെണ്ടും നല്‍കി.

നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ് ബീന പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിബീഷ് ജോര്‍ജ്, എസ്എസ്‌ടി പ്രസിഡന്‍റ് എംകെ സുഗതന്‍, പിടിഎ പ്രസിഡന്‍റ് ജോസ്‌മി ജോസഫ്, സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ബിജോ ജോസഫ്, സ്റ്റാഫ് പ്രതിനിധി ജോബിന്‍ കെജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read: ഒന്നാം ക്ലാസ് വിദ്യാർഥി ആദവിൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദിച്ച് ഇടുക്കി കലക്‌ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.