ETV Bharat / state

'ഒന്നാം പ്രതി വനം മന്ത്രി': വയനാട് കാട്ടാന ആക്രമണത്തില്‍ ടി സിദ്ദിഖ് എംഎല്‍എ - വയനാട്ടിൽ കാട്ടാന ആക്രമണം

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

elephant attact siddik mla byte  T Siddique MLA  Elephant Attack in wayanad  വയനാട്ടിൽ കാട്ടാന ആക്രമണം  കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്
T Siddique MLA About Elephant Attack in wayanad
author img

By ETV Bharat Kerala Team

Published : Feb 10, 2024, 1:20 PM IST

വയനാട് കാട്ടാന ആക്രമണത്തില്‍ പ്രതികരിച്ച് ടി സിദ്ദിഖ്

കാസർകോട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വനം മന്ത്രിയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് (Wayanad elephant attack T Siddique on AK Saseendran). വയനാട്ടില്‍ മനുഷ്യന്‍റെ ജീവന് ഒരു വിലയുമില്ലാതെ ആയിരിക്കുന്നു. ഒരു രക്ഷയുമില്ലാതെ ജനങ്ങള്‍ വന്യജീവി ആക്രമണത്തിനും, മരണത്തിനും കീഴടങ്ങുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയമെന്നും ടി സിദ്ദിഖ് വിമര്‍ശിച്ചു.

വയനാട്ടിലെ സാമൂഹിക ജീവിതം വന്യജീവി ശല്യം മൂലം തകർന്നു. എന്നിട്ടും വയനാട്ടിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജി കൊല്ലപ്പെട്ടു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്താണ് ആന അകത്തു കടന്ന് ആക്രമണം നടത്തിയത്.

Also Read: മാനന്തവാടിയില്‍ പ്രതിഷേധാഗ്നി, ഹർത്താല്‍: അജിയുടെ മൃതദേഹവുമായി ജനം തെരുവില്‍

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.