ETV Bharat / state

'ബെസ്റ്റ് ആക്‌ടര്‍, അമല്‍ജിത്ത് ഫ്രം വെള്ളാര്‍മല'; ഉരുളോര്‍മയില്‍ അവര്‍, വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ നാടകത്തിന് എ ഗ്രേഡ്

ഉരുളെടുത്ത നാട്ടില്‍ നിന്നും അവരെത്തി, മണ്ണില്‍ പുതഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തട്ടില്‍ കയറി. എച്ച്എസ്‌ വിഭാഗം നാടകത്തില്‍ എ ഗ്രേഡും മികച്ച നടനും... വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് ഇത് വെറും നാടകമല്ല.

WAYANAD DISTRICT SCHOOL KALOLSAVAM  GVHSS VELLARMALA  WAYANAD LAND SLIDE  വയനാട് ദുരന്തം
A Still From Drama Performed By Students From Gvhss Vellarmala (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 29, 2024, 6:43 PM IST

വയനാട് : 'ജഡ്‌ജസ് പ്ലീസ് നോട്ട്, വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടകം...' ഊഴം വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളുടേത്. ഉരുളെടുത്ത പ്രിയപ്പെട്ടവരെ മനസിലോര്‍ത്ത് അവര്‍ ആടിത്തുടങ്ങി.

തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു നാടകം. നാടകത്തിലെ നായയുടെ വേഷം പകര്‍ന്നാടി അമല്‍ജിത്ത് മികച്ച നടനായി, ഒപ്പം നാടകത്തിന് എ ഗ്രേഡും. നാലുദിക്കും വെള്ളം കയറിയപ്പോള്‍ യജമാനന്‍ ഉപേക്ഷിച്ച് വീട്ടില്‍ കുടുങ്ങി പോയ നായയുടെ വേഷം വെള്ളാര്‍മല സ്‌കൂളിലെ അമല്‍ജിത്തിന് ഒരു കഥാപാത്രം മാത്രമായിരുന്നില്ല, ഉറ്റവരുടെ ജീവനെടുത്ത രാത്രിയുടെ ഓര്‍മ കൂടിയായിരുന്നു.

അമൽജിത്തിനുമുണ്ടായിരുന്നു പ്രിയപ്പെട്ട രണ്ടു വളർത്തുനായകൾ, ബ്ലാക്കിയും ബ്രൗണിയും. ചൂരൽമല ദുരന്തത്തിൽ വീടും നാടും ഒലിച്ചുപോയപ്പോള്‍ അവയും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിൽ തന്‍റെ ഉറ്റവരായ എല്ലാവരും മണ്ണിൽ പുതഞ്ഞു. അമൽജിത്തിനെയും സഹോദരിയേയും രക്ഷിക്കുന്നതിനിടെ അച്ഛൻ ബൈജുവിനും സഹോദരി സൽനയ്ക്കും പരിക്കേറ്റു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വളർത്തുനായകളെ രക്ഷിക്കാനായില്ല. ദുരന്തം കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും ആ ഓർമകൾക്ക് അന്നത്തെ അതേ വേദനയാണ്. ആ ദുരന്തരാത്രി മനസിൽ വച്ചാണ് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലെ നായയുടെ വേഷം അമൽജിത്ത് പകർന്നാടിയത്. വീട് നഷ്‌ടപ്പെട്ട അമൽജിത്തും കുടുംബവും ഇപ്പോൾ മേപ്പാടി ഒന്നാം മൈലിലാണ് താമസം. എട്ടാംക്ലാസ് വിദ്യാർഥിയാണ് അമല്‍ജിത്ത്.

ഓർമകളും നഷ്‌ടങ്ങളും ചേർത്തുപിടിച്ചാണ് വെള്ളാർമലയിലെ കുട്ടികൾ കലോത്സവ വേദിയിലെത്തിയത്. ഉരുൾ കവർന്നെടുത്ത വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഇന്നില്ല. വെള്ളാർമല എന്ന പേര് മാത്രമുള്ള മേപ്പാടി സ്‌കൂൾ കെട്ടിടത്തിലാണ് ഇവരെല്ലാം പഠിക്കുന്നത്. 27 കുട്ടികളാണ് വെള്ളാർമലയിൽ നിന്നും കലോത്സവ വേദിയിലെത്തിയത്.

വഞ്ചിപ്പാട്ടിനും നാടകത്തിനും പുറമെ സംഘനൃത്ത മത്സരത്തിലും ഉണ്ണി മാഷിന്‍റെ കുട്ടികൾ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ണി മാഷിന്‍റെ മക്കളായിരുന്നു വഞ്ചിപ്പാട്ടിന് വയനാട്ടിൽ നിന്നും ഒന്നാംസ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

വഞ്ചിപ്പാട്ടില്‍ ലീഡ് പാടേണ്ട മിൻഹാ ഫാത്തിമയില്ലാതെയാണ് ഉരുളെടുത്ത ചൂരൽമലയുടെ മണ്ണിൽ നിന്നും വയനാട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവ മണ്ണിലേക്ക് ഉണ്ണിമാഷിന്‍റെ കൈപിടിച്ച് വെള്ളാര്‍മല സ്‌കൂളിലെ കൊച്ചു കലാകാരന്മാരും കലാകാരികളും എത്തിയത്. വഞ്ചിപ്പാട്ടിൽ സദസിന്‍റെ മനം കവർന്ന പ്രകടനം കാഴ്‌ചവച്ചു ഉണ്ണിമാഷിന്‍റെ കുട്ടികള്‍. മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ പലതും നഷ്‌ടപ്പെട്ടവരാണിവർ.

പ്രിയ കൂട്ടുകാരി മിൻഹ ഫാത്തിമയെ അവര്‍ക്ക് നഷ്‌ടമായിരിക്കുന്നു. തന്‍റെ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ശുഭശ്രീയും, തന്‍റെ വീട് മണ്ണെടുത്തത് നോക്കി കാണേണ്ടി വന്ന ദിൽഷ ദിലീപും തീർത്ഥയുമൊക്കെ വഞ്ചിപ്പാട്ട് ടീമില്‍ അണിനിരന്നു. സ്വാദിക സതീഷ്, അനന്യ, ആയിഷ നേഹ, അമേയ ഷാജി, റിദ ഷെറിൻ, പി വി ആദിത്യ, മാളവിക, ദിൽഷ എന്നിവർ കൂടെ പാടി. നിർഭാഗ്യവശാൽ ഈ വർഷം വഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനം നേടാനായില്ല. നാടകത്തിന് അമൽജിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തെങ്കിലും നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചില്ല.

'എന്‍റെ മക്കളില്‍ പലരും മണ്ണിനടിയില്‍, അവരില്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നു...' -ഉണ്ണി മാഷ്: 'കഴിഞ്ഞ 18 വർഷങ്ങൾ ഞാൻ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കുട്ടികളെ കാണുന്നു. അവരോട് അധ്യാപകനെന്നതിനപ്പുറം ഒരു അച്ഛനായി, അമ്മയായി ഞാൻ ഇടപെടുന്നു, സംവദിക്കുന്നു' -ഉണ്ണി മാഷ് പറയുകയാണ്.

'എന്‍റെ മക്കളിൽ ഞാൻ വേർതിരിവ് കാണാറില്ല. അവരുടെ എല്ലാ ഉന്നമനത്തിനും ക്ഷേമത്തിനും എന്നാല്‍ കഴിയുന്നത് ഞാൻ ചെയ്യാറുണ്ട്. മക്കളെപ്പോലെ ആ നാട്ടുകാരും നിഷ്‌കളങ്കരും നന്മയുള്ളവരുമായിരുന്നു. അവരുടെ മക്കളുടെ കഴിവുകളെ വേണ്ടവിധം അവർ ഞങ്ങളോടൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കാറുണ്ട്.

നാട്ടുകാർ എന്നെ സ്‌കൂളിലെ വെറുമൊരു അധ്യാപകനായി കാണാറുണ്ടായിരുന്നില്ല. അവരിൽപ്പെട്ടവൻ തന്നെയായിരുന്നു ഞാൻ. വർഷാവർഷം വെള്ളാർമലയിലെ കലാ-കായിക മത്സരങ്ങൾ ഒരു ഉത്സവമായി ഞങ്ങൾ കൊണ്ടാറാടുണ്ടായിരുന്നു. ഇന്ന് അവരിൽ പലരുമില്ല.

എന്‍റെ മക്കൾ പലരും മണ്ണിനടിയിലാണ്. അവരിൽ ഈ കുഞ്ഞുങ്ങളെപ്പോലെ കഴിവുള്ളവരുണ്ടായിരുന്നു. പാട്ട് പാടുന്നവർ, ഡാൻസ് കളിക്കുന്നവർ, നന്നായി അഭിനയിക്കുന്നവർ...' ഒരു വിങ്ങലോടെ ഉണ്ണി മാഷ് പറയുന്നു. 'എന്നും കലോത്സവ വേദിയിൽ ഞങ്ങളുണ്ടാവാറുണ്ട്, ഇന്ന് ഞങ്ങളിൽ പലരുമില്ലെങ്കിലും ഉള്ളവരൊക്കെ വരും. കാരണം അവരൊക്കെ കഴിവുള്ളവരാണ്' -മാഷ് പറഞ്ഞു നിർത്തി.

Also Read: ഉണ്ണിമാഷിൻ്റെ കൈപിടിച്ച് ജില്ലാ കലോത്സവ വേദിയിൽ അവരെത്തി; പാടാൻ മിൻഹയില്ലാതെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.