ETV Bharat / state

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മറികടന്ന് പ്രിയങ്ക ഗാന്ധി; റെക്കോഡ് ഭൂരിപക്ഷം

യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം

WAYANAD BYPOLL ELECTION RESULTS  ASSEMBLY BYELECTION 2024  വയനാട് ഉപതെരഞ്ഞെടുപ്പ്  ELECTION RESULT 2024
Priyanka Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 8:35 AM IST

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. നിലവിലെ കണുകള്‍പ്രകാരം പ്രിയങ്ക 372883 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഭൂരിപക്ഷമാണിത്. ആകെ 564515 വോട്ടുകളാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് നിലവില്‍ 191632 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 103480 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞതവണ രാഹുൽഗാന്ധി 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. ആ ഭൂരിപക്ഷം ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് മറികടയ്‌ക്കാനായി. 2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു (ETV Bharat)

2009-ല്‍ 153439 വോട്ടിന്‍റെയും 2014 -ല്‍ 20870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്. 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും വിജയിച്ചു. അന്ന് മുതല്‍ ദേശീയതലത്തലില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്. 2024-ല്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 364,422 ആയി കുറഞ്ഞെങ്കിലും ഇതിനെ മറികടക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധിയെ നിര്‍ത്തിയതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.

Read Also: ആര് വാഴും, ആര് വീഴും? വിധി അറിയാന്‍ മണിക്കൂറുകള്‍, വോട്ടെണ്ണല്‍ ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.