ETV Bharat / state

തൃശൂര്‍ പൂരം കലക്കിയ സംഭവം: 'കേസ് പൊലീസ് അട്ടിമറിച്ചു, റിപ്പോര്‍ട്ടുകള്‍ ആര്‍ക്കോ വേണ്ടി മുക്കി': വിഎസ് സുനിൽ കുമാർ - VS Sunil Kumar Against Police

author img

By ETV Bharat Kerala Team

Published : 2 hours ago

തൃശൂര്‍ പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്‌ സുനില്‍ കുമാര്‍. കേസ് പൊലീസ് അട്ടിമറിച്ചെന്ന് ആരോപണം. അന്വേഷണം നടന്നതായി അറിവില്ലെന്ന വിവരമാണ് പൊലീസ് ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തയെന്നും കുറ്റപ്പെടുത്തല്‍.

VS SUNILKUMAR On Thrissur Pooram  THRISSUR POORAM Mess Case  തൃശൂര്‍ പൂരം കലക്കിയ കേസ്  വിഎസ് സുനിൽ കുമാർ തൃശൂര്‍ പൂരം
VS Sunil Kumar (Etv Bharat)

തൃശൂര്‍: കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി വിഎസ്‌ സുനില്‍ കുമാര്‍. തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ്‌ സുനില്‍ കുമാര്‍.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്. അതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അങ്ങനെ ഒരു അന്വേഷണം നടന്നതായി അറിവില്ലെന്ന വാർത്തകളാണ് പൊലീസ് ഹെഡ് കോർട്ടേഴ്‌സിൽ നിന്ന് പുറത്തുവരുന്നത്.

വിഎസ് സുനിൽ കുമാർ മാധ്യമങ്ങളോട്. (ETV Bharat)

ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവയ്‌ക്കുകയാണ് ഇപ്പോൾ. അന്വേഷണം നടന്നില്ലെങ്കിൽ എന്തിന് മൊഴി രേഖപ്പെടുത്തണമെന്നും വിഎസ് സുനില്‍കുമാര്‍ ചോദിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പൊലീസ് ആർക്കോ വേണ്ടി ആ റിപ്പോർട്ട് മറച്ചുവയ്ക്കുകയാണെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതി വിജിലൻസ് മേധാവി അന്വേഷിക്കും; ഉത്തരവിറക്കി സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.