തിരുവനന്തപുരം: തൃശൂരില്‍ ഇത്തവണ നടക്കാനിരിക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും അതില്‍ വിജയിച്ചേ മതിയാകൂവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ പ്രഖ്യാപിച്ച വിഎസ് സുനില്‍കുമാര്‍. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യ മതേതര രാജ്യമായി തുടരണോ മതരാഷ്ട്രമാകണോ എന്ന് ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പില്‍ മതേതതരത്വത്തിനെതിരായ ശബ്‌ദം ഉയര്‍ന്ന് വരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു വിഎസ് സുനില്‍ കുമാര്‍.
കഴിഞ്ഞ തവണ യുഡിഎഫ് 19-1 എന്ന നിലയിലായിരുന്നെങ്കില്‍ ഇത്തവണ അത് തിരിച്ചാകും. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മതേതരത്വത്തിന് വേണ്ടി ചാഞ്ചല്യമില്ലാതെ നിലപാടെടുക്കാന്‍ കഴിയുന്ന ഇടതു പക്ഷത്തോടൊപ്പമായിരിക്കും കേരളം ഇത്തവണ. അത്തരത്തില്‍ ചിന്തിക്കുന്ന കേരള ജനതയ്‌ക്ക് ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ സാധ്യമല്ല (LDF Candidate VS Sunilkumar).
ജനങ്ങള്‍ക്ക് കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ പരാതിയും പരിഭവങ്ങളും ഉണ്ടാകാം. അത് ചെയ്യുന്നത് സര്‍ക്കാരിനോടുള്ള പരിഭവമാണ്. കാരണം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിലെന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ പരിഭവം പറയുക. സര്‍ക്കാരിനെതിരെയുണ്ടാകുന്നതും അത്തരത്തിലുള്ള ജനങ്ങളുടെ പരിഭവമാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമായിരിക്കും പൂര്‍ണമായും ചര്‍ച്ചാ വിഷയം. 1964 മുതലുള്ള റേഷനിങ് സമ്പ്രദായം കേന്ദ്രം അവസാനിപ്പിച്ചു. കേരളത്തില്‍ സാമ്പത്തികമായി ഉപരോധം ഏര്‍പ്പെടുത്തുന്നു (VS Sunilkumar About Election In Thrissur).
കേരളത്തില്‍ നിന്നു ജയിച്ചു പോയ എംപിമാര്‍ ഇതിനെതിരെ പാര്‍ലമെന്‍റില്‍ ഒന്നും ചെയ്യുന്നില്ല. ദേശീയ തലത്തിലെ അവരുടെ പല നിലപാടുകളും സംശയം ജനിപ്പിക്കുന്നതാണ്. തൃശൂരിലെ ജനങ്ങള്‍ക്ക് സുനില്‍ കുമാറിനെ അറിയാം. അത് എംഎല്‍എയായ ശേഷമുള്ള ബന്ധമല്ല. വിദ്യാര്‍ഥി, യുവജന പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധമാണ്. അത് ഇപ്പോഴും അതുപോലെ തുടരുന്നു (Lok Sabha Election 2024).
കാപട്യവും കപടതയും ഇല്ലാത്ത സമൂഹത്തെ അത്തരമൊരു രാജ്യത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് തങ്ങളുടേത്. ഇവിടെ മതേതരത്വത്തിനെതിരായ ഒരു ശബ്‌ദവും ഉയരാന്‍ പാടില്ല. അത്തരത്തിലൊരു ഭരണം കാഴ്‌ചവയ്‌ക്കാന്‍ തങ്ങള്‍ക്ക് മാത്രമാണ് കഴിയുക. തൃശൂരില്‍ ഇത്തവണ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു (Rajya Sabha Election).
തൃശൂരിന്‍റെ സ്‌നേഹം പിടിച്ചു വാങ്ങാന്‍ കഴിയില്ല. അത് ജനങ്ങള്‍ ഇഷ്‌ടപ്പെട്ട് നല്‍കുന്നതാണ്. തൃശൂര്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.