എടത്വാ: വിസ തട്ടിപ്പിനിരയായ യുവതി ജീവനടൊക്കി. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹ്യ ശ്രമം നടത്തിയെങ്കിലും പൊലീസിൻ്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്.
വിദേശത്ത് ജോലിനോക്കി വരുകയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയിൽ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസയ്ക്കും വിമാന യാത്ര ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള വസ്ത്രങ്ങൾ വരെ പാക്ക് ചെയ്‌ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ ജീവനൊടുക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
പൊലീസ് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിൻ്റെ വാതിൽ പൂട്ടിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാല്‍ പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപെട്ടു.
പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കൈയ്യിൽ നിന്നും വിസയ്ക്ക് പണം വാങ്ങിയതായും സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് കൂടുതൽ അന്വേഷണം എടത്വാ പൊലീസ് നടത്തി വരികയാണ്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: കാറില്‍ സിറിഞ്ചും മരുന്ന് കുപ്പിയും; ഡോക്‌ടർ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍