പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 21 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വെട്ടിപ്രം സ്വദേശി ഫസലുദീൻ (73) ആണ് പത്തനംതിട്ട പൊലീസിൻ്റെ പിടിയിലായത്. ഇയാൾ വിസ വാഗ്‌ദാനം ചെയ്‌ത് നിരവധിപേരെ കബളിപ്പിച്ചെന്നാണ് കേസ്. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഫസലുദീനെ 30 കേസുകളിൽ പ്രതിയായതിനെത്തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിസക്ക് പണം നൽകിയവർ നിരന്തരം വീട്ടിൽ കയറിയിറങ്ങുന്നതിൻ്റെ മനോവിഷമത്തിൽ വർഷങ്ങൾക്ക് മുൻപ് ഫസലുദീൻ്റെ ഭാര്യ ജീവനൊടുക്കി. നിരവധി വഞ്ചനാക്കേസുകളിൽ പ്രതിയായ ഫസലുദിൻ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങി. തുടർന്ന് കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ 21 വർഷക്കാലമായി ഒളിവിൽ കഴിയുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വിജി വിനോദ്‌കുമാറിൻ്റെ നിർദേശമനുസരിച്ച് ഡിവൈഎസ്‌പി, എസ് നന്ദകുമാർ, ഇൻസ്‌പെക്‌ടർ ഷിബു എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, എസ് ഐ ജിനു, സി പി ഓ മാരായ രജിത്ത്, ആഷർ, ഷഫീക്ക് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Also Read : 'പെയ്‌ഡ് ടാസ്‌ക്' ഓൺലൈൻ തട്ടിപ്പുവീരനെ കുടുക്കി കേരള പൊലീസ്; പൊക്കിയത് ബാറില്‍ നിന്ന്