ETV Bharat / state

വിനായക ചതുർഥി തെപ്പരഥോത്സവത്തിന് കൊടിയേറി; തളിക്കുളത്തിന് ഇനി ഉത്സവനാളുകള്‍ - THEPPA RATHOLSAVAM In Thalikulam

തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിനായക ചതുർഥി തെപ്പരഥോത്സവം ആരംഭിച്ചു. സെപ്റ്റംബർ 7നാണ് അഷ്‌ട ദ്രവ്യക്കൂട്ട് മഹാഗണപതി ഹോമം.

വിനായക ചതുർഥി തെപ്പരഥോത്സവം  വിനായക ചതുർഥി കോഴിക്കോട്  VINAYAK CHATURTHI THEPPA RATHOLSAV  VINAYAKA CHATURTHI CELEBRATION
Light towers In Tali Sri Mahaganapati Sri Balasubrahmanya Temple (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 1:04 PM IST

Updated : Sep 3, 2024, 2:35 PM IST

വിനായക ചതുർഥി തെപ്പരഥോത്സവത്തിന് കൊടിയേറി (ETV Bharat)

കോഴിക്കോട്: ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട് തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിനായക ചതുർഥി തെപ്പരഥോത്സവത്തിന് തിരി തെളിഞ്ഞു. സെപ്റ്റംബർ ഏഴ് വരെയാണ് ക്ഷേത്രത്തില്‍ തെപ്പരഥോത്സവ ചടങ്ങുകൾ നടക്കുക. ഉത്സവത്തിന്‍റെ ഭാഗമായി ഇന്നലെ (സെപ്‌റ്റംബര്‍ 2) വൈകിട്ട് ക്ഷേത്രവും പരിസരവും കമനീയ വൈദ്യുത ദീപാലങ്കാരങ്ങളാൽ ആകർഷകമാക്കി.

ദേവഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, തിരുമന്ധാംകുന്ന് ദേവി, അനന്തശയനം, ലക്ഷ്‌മി നരസിംഹമൂർത്തി, ഭുവനേശ്വരി, ഗുരുവായൂരപ്പൻ, പരമശിവൻ, കാഞ്ചി കാമാക്ഷി, അന്നപൂർണേശ്വരി, ശ്രീകൃഷ്‌ണൻ, ശിവപാർവതി, മഹാവിഷ്‌ണു തുടങ്ങി പതിനഞ്ച് കമനീയ വൈദ്യുത ദീപാലങ്കാര ടവറുകളാണ് ക്ഷേത്ര പരിസരത്തും ക്ഷേത്രക്കുളത്തിന് ചുറ്റുമായും സ്ഥാപിച്ചത്. ഇത്തവണത്തെ ഉത്സവത്തിന്‍റെ പ്രധാന സവിശേഷതയും ഈ ദീപാലങ്കാരങ്ങളാണ്.

ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന പൂജാദി കർമ്മങ്ങൾക്ക് ദക്ഷിണേന്ത്യയിലെ പ്രമുഖ വൈദിക ശ്രേഷ്‌ഠന്മാരും ക്ഷേത്രത്തിലെത്തി. വിനായക ചതുർഥി ദിനമായ സെപ്റ്റംബർ 7ന് നടക്കുന്ന അഷ്‌ട ദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകൾക്ക് സമാപനം കുറിക്കും.

Also Read : ഗണേശ വിഗ്രഹത്തിന് ഈ കാസര്‍കോട്ടുകാരന്‍ കയ്യൊപ്പ് ചാര്‍ത്താന്‍ തുടങ്ങിയിട്ട് 30 വര്‍ഷം

Last Updated : Sep 3, 2024, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.