തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഡോക്‌ടറുടെ കൺസൾട്ടിങ് കേന്ദ്രത്തിൽ വിജിലൻസ് റെയ്‌ഡ്. ഓർത്തോ ഡോക്‌ടർ ആയ അനിൽ കുമാറിന്‍റെ കൺസൾട്ടിങ് സ്ഥലത്താണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 25000 രൂപ കണ്ടെത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് ചികിത്സകൾ നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്‌ടർ ആണ് അനിൽ കുമാർ. ആശുപത്രിക്ക് സമാനമായി പ്ലാസ്‌റ്റർ ഇടുന്നത് പോലുള്ള ചികിത്സക്കും കൺസൽട്ടിങ് കേന്ദ്രത്തിൽ സൗകര്യമുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഒടിവ് ചതവ് തുടങ്ങിയവയ്ക്ക് വീട്ടിൽ പരിശോധനയും ചികിത്സയും നടത്തിവരുന്നത്തായും വിജിലന്‍സ് അറയിച്ചു. പരിശോധനയ്ക്ക് എത്താനുണ്ടായ കാരണം വിജിലൻസ് വിശദീകരിച്ചിട്ടില്ല. സിഐ ജോഷിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.