ETV Bharat / state

മരണവും മുതലെടുക്കുന്നവരാണ് എസ്എഫ്ഐ: വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാർഥിന്‍റെ അച്ഛൻ - റാഗിങ്

മരിച്ച സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകനാണെന്നും വീടിന് മുമ്പില്‍ സ്ഥാപിച്ച ഫ്ലെക്‌സിൽ എഴുതി ചേർത്തിട്ടുണ്ട്.

Veterinary student Sidharth  Veterinary student  SFI  റാഗിങ്  ആത്മഹത്യ
Veterinary student Sidharth's father against SFI
author img

By ETV Bharat Kerala Team

Published : Mar 1, 2024, 6:17 PM IST

തിരുവനന്തപുരം : വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത സിദ്ധാർഥിന്‍റെ പേരിൽ ഫ്ലക്‌സ് ബോർഡ്‌ വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിദ്ധാർഥിന്‍റെ അച്ഛൻ ടി ജയപ്രകാശ്. മരണവും മുതലെടുക്കുന്നവരാണ് എസ്എഫ്ഐ എന്നാണ് സിദ്ധാർഥിന്‍റെ അച്ഛന്‍റെ പരാമര്‍ശം. പലതവണ ഫ്ലക്‌സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം, ഡിവൈഎഫ്ഐ 11-ാം കല്ല് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് സിദ്ധാർഥിന്‍റെ വീടിന് മുന്നിൽ ഫ്ലക്‌സ് സ്ഥാപിച്ചത്. സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകനാണെന്നും ഫ്ലെക്‌സിൽ എഴുതി ചേർത്തിട്ടുണ്ട്. എന്നാൽ ഈ വാദം കുടുംബം തള്ളിയിട്ടുണ്ട്.

നിലവിലെ അന്വേഷണത്തിൽ തൃപ്‌തനാണ്. ഇനിയും പ്രതികളെ പിടിക്കാൻ വൈകിയാൽ മറ്റ് അന്വേഷണ സംഘങ്ങളെ ആവശ്യപ്പെടുമെന്നും ജയപ്രകാശ് പറഞ്ഞു. ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്‌സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ (21) ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്‌തത്.

Also Read : സിദ്ധാര്‍ഥിന്‍റെ മരണം : ആറ് പേര്‍ക്ക് കൂടി സസ്‌പെൻഷൻ, അന്വേഷണത്തിന് 24 അംഗ സംഘം

സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ മൂന്നുദിവസം വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാര്‍ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്.

തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കേസില്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പടെ പിടിയിലായിട്ടുണ്ട്.

Also Read : സിദ്ധാര്‍ഥിന്‍റെ മരണം : എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് കെ അരുണ്‍ കീഴടങ്ങി, ഡിവൈഎസ്‌പിക്ക് മുന്നിലായിരുന്നു കീഴടങ്ങല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.