ETV Bharat / state

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്‌; മുഖ്യ പ്രതി രൂപേഷിന് പത്തുവർഷം തടവ് - Vellamunda Maoist case - VELLAMUNDA MAOIST CASE

മാവോയിസ്റ്റ് കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. വ്യത്യസ്‌ത വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചു.

MAOIST CASE NIA COURT VERDICT  IMPRISONMENT TO ACCUSED  VELLAMUNDA CASE  വെള്ളമുണ്ട മാവോയിസ്റ്റ് കേസ്‌
VELLAMUNDA MAOIST CASE
author img

By ETV Bharat Kerala Team

Published : Apr 12, 2024, 2:24 PM IST

എറണാകുളം : വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഏഴാം പ്രതി അനൂപ് മാത്യുവിന് ഏട്ട് വർഷമാണ് ശിക്ഷ. നാലാം പ്രതി കന്യാകുമാരിക്കും, എട്ടാം പ്രതി ബാബു ഇബ്രാഹിമിനും ആറു വർഷമാണ് തടവു ശിക്ഷ വിധിച്ചത്.

നാല് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൻ്റ അടിസ്ഥാനത്തിൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും തീവ്രവാദ പ്രവർത്തനങ്ങളും തെളിഞ്ഞിരുന്നു. അനൂപിനും ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും സഹായം ചെയ്‌തതിനും യുഎപിഎ യിലെ 38, 39 വകുപ്പുകൾ തെളിഞ്ഞിരുന്നു.

വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ പ്രമോദ് ഉന്നത പൊലീസ് ഉദ്യേഗസ്ഥരെ അറിയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം.

വീട്ടിലെത്തിയ സംഘം ആദ്യം ബൈക്ക് കത്തിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട് പുറത്തേക്ക് വന്ന പ്രമോദിന്‍റെ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം കടന്നു കളയുകയായിരുന്നു. ഒറ്റുകാര്‍ക്ക് ഇതാണ് ശിക്ഷയെന്ന് പോസ്റ്ററും ഈ സംഘം വീട്ടില്‍ പതിച്ചിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കല്‍, മാരകായുധങ്ങളുമായി അക്രമിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, കുറ്റകരമായ ഗൂഢാലോചന, നാശനഷ്‌ടം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ALSO READ: മാവോയിസ്റ്റ് കേസ്; നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം പ്രൊഫസർ ജി എൻ സായിബാബ ജയില്‍ മോചിതനായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.