ETV Bharat / state

'കാഫിർ' പ്രയോഗം സിപിഎം സൃഷ്‌ടി; സംഘപരിവാറിൽ നിന്നും സിപിഎമ്മിലേക്ക് വലിയ ദൂരമില്ലെന്ന് വിഡി സതീശൻ - VD SATHEESHAN ON KAFIR ISSUE

വർഗീയ പ്രചാരണം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ്. ഇല്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.

V D SATHEESHAN  KAFIR ISSUE  കാഫിർ പ്രയോഗം  സിപിഎം യുഡിഎഫ്
V D SATHEESHAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 8:45 PM IST

തിരുവനന്തപുരം: 'കാഫിർ' പ്രയോഗം സിപിഎം സൃഷ്‌ടിയെന്നും വർഗീയ പ്രചരണം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സിപിഎം വടകരയിൽ നടത്തിയത്.

അറിയപ്പെടുന്ന സിപിഎം നേതാക്കളായിരുന്നു വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എത്ര ഉന്നതരായിരുന്നാലും ഹീനമായ വർഗീയ പ്രചരണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് നടപടി എടുക്കുന്നില്ലെന്നിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടകരയിൽ ജയിക്കാൻ സിപിഎം പുറത്തെടുത്തത് കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ്. സംഘപരിവാറിൽ നിന്നും സിപിഎമ്മിലേക്ക് വലിയ ദൂരമില്ലെന്ന് ഇതിലൂടെ തെളിഞ്ഞു. സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കാൾ തന്നെയാണ് വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത്. അപകടകരമായ കളിയാണ് സിപിഎം കളിക്കുന്നതെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

Also Read: മോദിക്കെതിരായ ട്രോൾ 'പുലിവാലായി': പിന്‍വലിച്ച് മാപ്പുപറഞ്ഞ് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.