ETV Bharat / state

'അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം'; ആരോഗ്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് - vd satheesan Amoebic Encephalitis

അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്ന് ഉടൻ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ്. ആരോഗ്യമന്ത്രി വീണ ജോർജിന് വി ഡി സതീശൻ കത്തയച്ചു. രോഗം എങ്ങനെയൊക്കെ പടരുമെന്നത് സംബന്ധിച്ച് പഠനം നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

AMOEBIC MENINGOENCEPHALITIS  VD SATHEESAN AMOEBIC ENCEPHALITIS  VD SATHEESAN LETTER HEALTH MINISTER  അമീബിക് മസ്‌തിഷ്‌ക ജ്വരം
V D Satheesan, Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 7:42 PM IST

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അപൂര്‍വമായ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം ഏറെ ആശങ്കാജനകമാണ്. മരണ നിരക്ക് കൂടുതലുള്ള ഈ രോഗം പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ രോഗം പിടിപെട്ട് കുട്ടികള്‍ മരിച്ച സാഹചര്യമുണ്ടായി.

ഇപ്പോള്‍ രോഗം തിരുവനന്തപുരം ജില്ലയിലും ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആറോളം പേര്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും 39 പേര്‍ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണെന്നുമാണ് വിവരം. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്കഴിഞ്ഞ മാസം 23ന് ഒരു നെയ്യാറ്റിന്‍കര സ്വദേശി മരിച്ചിരുന്നു. മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്‌ടീരിയ തലച്ചോറില്‍ എത്തുന്നതാണ് രോഗ കാരണമെന്നതാണ് പൊതുധാരണയെങ്കിലും, പേരൂര്‍ക്കട സ്വദേശി നിജിത് കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

എങ്കില്‍ ഈ രോഗം എങ്ങനെയൊക്കെ വരാമെന്നത് കൂടി പഠന വിധേയമാക്കണം. ഈ രോഗത്തിന്‍റെ കാരണങ്ങള്‍ കാണ്ടെത്തി രോഗത്തിനെതിരെ എല്ലാ ജില്ലകളിലും അടിയന്തര ബോധവല്‍ക്കരണം നടത്താൻ അടിയന്തര നടപടിയെടുക്കണം. വ്യവസ്ഥാപിതമായ ചികിത്സ ലഭ്യമല്ലാത്ത അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന്‍റെ ചികിത്സയ്ക്ക് വന്‍ തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്.

അതുകൊണ്ട് തന്നെ ഈ രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് കുടുംബങ്ങളെ തന്നെ പ്രതിസന്ധിയിലാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടക്കം ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ലാത്തത് കാരണം ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബങ്ങളോട് മരുന്നുകള്‍ പുറത്ത് നിന്നും വാങ്ങാനാണ് നിര്‍ദേശച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കുകയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ തയാറാകണമെന്നും അഭ്യര്‍ഥിക്കുന്നു.

Also Read: ആശങ്കയില്‍ തലസ്ഥാനവും; ഒരാള്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.