ETV Bharat / state

വിഴിഞ്ഞം യുഡിഎഫിന്‍റെ സ്വപ്‌ന പദ്ധതി, ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകം: വി ഡി സതീശന്‍ - Satheesan Claims Vizhinjam Project - SATHEESAN CLAIMS VIZHINJAM PROJECT

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ എല്‍ഡിഎഫ് ഇപ്പോള്‍ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് യുഡിഎഫ്. യുഡിഎഫിന്‍റെ പദ്ധതിയെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം  VIZHINJAM SEAPORT IS UDFS PROJECT  VD SATHEESAN  വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റ്
വി ഡി സതീശന്‍, ഉമ്മന്‍ചാണ്ടി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 11, 2024, 3:56 PM IST

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വിഴിഞ്ഞം യുഡിഎഫിന്‍റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം നിയമസഭയിലും പറഞ്ഞു.

2015 ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ട പദ്ധതി നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യുഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയാണ്. പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് ക്രഡിറ്റ് പോകുമോ എന്ന് ഭയന്നാണെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പറഞ്ഞിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ്. യുഡിഎഫിനെ അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: സാൻ ഫെർണാണ്ടോ ബെർത്തിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്‌നർ ഇറക്കാൻ തുടങ്ങി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.