ETV Bharat / state

'കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല': വിഡി സതീശൻ - VD SATHEESAN AGAINST GOVERNMENT

വയനാട് പുനരധിവാസത്തിൽ സർക്കാരിന് നൽകിയിരിക്കുന്ന സഹകരണം തുടരണോ വോണ്ടയോ എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് വിഡി സതീശൻ.

WAYANAD REHABILITATION  VD SATHEESAN AGAINST CM  OPPOSITION LEADER VD SATHEESAN  LATEST NEWS IN MALAYALAM
Opposition Leader VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 12, 2024, 10:17 PM IST

വയനാട്: മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണോ വേണ്ടയോ എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കും. വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണനയാണ് നേരിടുന്നത്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. പണം വാങ്ങുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നാണ് സർക്കാർ പറയുന്നതെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

സംസ്ഥാനം കണക്ക് നല്‍കിയില്ലെന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്‍കുന്നതിന് മുമ്പ് തന്നെ പണം നല്‍കാമായിരുന്നു. അതേസമയം എസ്‌ഡിആര്‍എഫില്‍ 700 കോടി രൂപ ബാക്കിയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് പുനരധിവാസത്തിന് വേണ്ടി 681 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചായി വന്നത് ഉള്‍പ്പെടെ 7 കോടി 65 ലക്ഷമാണ് ഇതുവരെ ചെലവഴിച്ചത്. അപ്പോള്‍ 681 കോടിയും എസ്‌ഡിആര്‍എഫിലെ 700 കോടിയും കയ്യില്‍ ഉള്ളപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസും മുസ്‌ലീം ലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല. സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടു പോകുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യാവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും വിഡി സതീശൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മണിയാർ പദ്ധതി നീട്ടിയതിൽ പ്രതികരിച്ച് വിഡി സതീശൻ: മണിയാര്‍ പദ്ധതി കാര്‍ബൊറാണ്ടം യൂണിവേഴ്‌സൽ ഗ്രൂപ്പിന് 30 വര്‍ഷത്തേക്ക് നല്‍കിയതാണ്. ഒരു വര്‍ഷം 18 മുതല്‍ 20 കോടി രൂപ വരെയാണ് അതിന്‍റെ ലാഭം. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ അത് കെഎസ്‌ഇബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ ഇതുവരെ അത് തിരിച്ച് കൊടുത്തില്ലെന്ന് മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുകയാണ്.

വൈദ്യുതി ബോര്‍ഡ് ആയിരക്കണക്കിന് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. ഈ പദ്ധതി കെഎസ്‌ഇബിക്ക് മടക്കി നല്‍കണം. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കാനുള്ള കാരണം എന്താണ്? ഇതേക്കുറിച്ച് വ്യവസായ മന്ത്രിക്ക് അറിയാം മാത്രമല്ല മുഖ്യമന്ത്രി അറിയാതെ 500 കോടിയുടെ ഇടപാട് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടീ കോം നഷ്‌ടപരിഹാരം നല്‍കേണ്ടതിന് പകരം അങ്ങോട്ട് നഷ്‌ടപരിഹാരം നല്‍കമെന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലായിടത്തും കള്ളത്തരമാണ്. അവസാന സമയമായപ്പോള്‍ കൊള്ള തുടങ്ങിയിരിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കില്ല. സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന ആളല്ല ഞാന്‍. എന്‍റെ ജോലി വേറെയാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്.

സിപിഎം നേരിടുന്ന ജീര്‍ണത എസ്എഫ്ഐയെയും ബാധിച്ചിരിക്കുകയാണ്. ക്യാമ്പസുകളില്‍ കെഎസ്‌യു തിരിച്ച് വരുന്നത് തടയിടുന്നതിന് വേണ്ടിയാണ് വ്യാപകമായ അക്രമം നടത്തുന്നത്. ഇത് സ്‌റ്റാലിന്‍റെ കേരളമല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അതൊന്നും കേരളത്തില്‍ നടക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Also Read: കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്‌നം സര്‍ക്കാരില്ലായ്‌മ; വയനാട് പുനരധിവാസം വൈകിയാല്‍ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് വി ഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.