കണ്ണൂർ: കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യം യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. തൃശൂരിലെ തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ മറ്റു ചോദ്യങ്ങളെ അവഗണിച്ചു.
വയനാട് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് ഹൈ കമാൻഡ് ആണെന്നും ഇക്കാര്യം തീരുമാനിക്കുന്നത് താനല്ലെന്നും പറഞ്ഞ ആദ്ദേഹം മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു. ചില മാധ്യമങ്ങൾ കുത്തിതിരിപ്പുമായി ഇറങ്ങിയിരിക്കുന്നുവെന്നും അതിൽ താൻ വീഴില്ല എന്നും വ്യക്തമാക്കി.
മുരളിയെ തൃശൂരിൽ മത്സരിപ്പിക്കാൻ എടുത്ത തീരുമാനം എല്ലാവരും കൂട്ടായി എടുത്തതാണെന്നും പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാൽ നടപടിയുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും നേരത്തെ കുറ്റക്കാരായി വിധിക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.