തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച അന്വേഷണത്തിൽ സർക്കാർ സ്ത്രീകളോടൊപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കേസിൽ വിചാരണ പൂർത്തിയാക്കാൻ 7.5 വർഷം എടുക്കുന്നത് ജുഡീഷ്യറിയിൽ വിശ്വാസം നഷ്‌ടപ്പെടുത്തുന്ന കാര്യമാണ്. നീതി നീണ്ടുപോകുന്നത് ഹൈക്കോടതി വിലയിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.
ഞങ്ങൾ പറഞ്ഞ അതെ കാര്യമാണ് ഹൈക്കോടതിയും പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടി അന്വേഷിക്കണം. ഇരകളുടെ ഐഡന്‍റിറ്റി പുറത്ത് വരാതെ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ സ്ത്രീകളോടൊപ്പമല്ല. സ്ത്രീവിരുദ്ധ സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതശ്വാസ ചെലവ് സംബന്ധിച്ച വാർത്ത വസ്‌തുത വിരുദ്ധമാണെങ്കിൽ നിഷേധിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സർക്കാർ പോലും നിഷേധിക്കാത്തത് തനിക്കെങ്ങനെ നിഷേധിക്കാൻ സാധിക്കുമെന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രി ചില ആളുകളെ അമിതമായി വിശ്വസിക്കുന്നുവെന്നും ആരോപിച്ചു. അതാണ് അപകടം വരുത്തിവയ്ക്കുന്നത്. സ്പെഷ്യൽ ഫിനാൻഷ്യൽ പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനുള്ള എസ്റ്റിമേറ്റ് തീരുമാനിക്കണം. ചില പുഴുക്കുത്തുകളുണ്ട് അവരെ മനസിലാക്കി നടപടിയെടുക്കണം. എന്ത് മനസിലാക്കിയാണ് ഇതൊക്കെ തയ്യാറാക്കിയതെന്ന് പരിശോധിക്കണം.
ആളുകളാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത്. അത് എന്തിനുവേണ്ടിയാണ് ഉപയോഗിച്ചത് എന്നതില്‍ വ്യക്തത വരുത്തണം. ക്രെഡിബിലിറ്റി നഷ്‌ടമാക്കരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.