ETV Bharat / state

കുന്നുകൂടി പരാതികൾ; കേരള സർവകലാശാല കലോത്സവം നിർത്തിവെയ്ക്കാൻ വിസിയുടെ നിർദേശം - University youth festival halt

വരാനിരിക്കുന്ന മത്സരങ്ങളും ഫലങ്ങളും നിർത്തിവെക്കാനാണ് വിസിയുടെ തീരുമാനം

kerala University art festival  Kerala University Art festival halt  വിസി മോഹൻ കുന്നുമ്മൽ  കേരള സർവകലാശാല കലോത്സവം
Kerala University Art festival halt
author img

By ETV Bharat Kerala Team

Published : Mar 11, 2024, 3:49 PM IST

Updated : Mar 11, 2024, 10:48 PM IST

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെയ്ക്കാൻ വിസിയുടെ നിർദേശം. കലോത്സവത്തിൽ തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിസി മോഹൻ കുന്നുമ്മൽ കലോത്സവം നിർത്തിവെയ്ക്കാൻ നിർദേശം നൽകിയത്. ബാക്കിയുള്ള മത്സരങ്ങളും ഫല പ്രഖ്യാപനവും നിർത്തിവെക്കാനാണ് വിസിയുടെ നിർദേശം (VC Suggested To Stop Kerala University Art Festival).

സമാപന സമ്മേളനം ഒഴിവാക്കാനും വിസി ഉത്തറവിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ കലോത്സവത്തതിന്‍റെ പ്രധാന വേദിയിൽ കെഎസ്‌യു-എബിവിപി- എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിരുന്നു. കലോത്സവത്തതിന്‍റെ ഔദ്യോഗിക വിധികർത്താക്കളെ കേരള സർവകലാശാല യൂണിയൻ ചെയർമാന്‍റെ പരാതിയിൽ കാന്‍റോണ്‍മെന്‍റ്‌ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.

കലോത്സവത്തിൽ തുടർച്ചയായി വിദ്യാർത്ഥികൾക്കിടയിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് വിസിയുടെ നടപടി. അതേസമയം ഇന്ന് രാവിലെയും കലോത്സവത്തിന്‍റെ പ്രധാന വേദിയായ സെനറ്റ് ഹാളിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

ALSO READ:കേരള സര്‍വകലാശാല കലോത്സവം : 'ഇൻതിഫാദ' എന്ന പേര് വിലക്കി വൈസ് ചാൻസലർ

പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെയാണ് വിസിയുടെ ഉത്തരവ്. സംഭവത്തിൽ സംഘാടക സമിതി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തവണത്തെ കേരള സർവകലാശാല കലോത്സവത്തിലെ മത്സരയിനങ്ങളുടെ നടത്തിപ്പിൽ പോലും നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നത്. മത്സരയിനങ്ങളുടെ താമസിച്ചുള്ള നടത്തിപ്പും കുച്ചുപ്പുടി, തിരുവാതിര വിധിക്കെതിരെയും വ്യാപകമായ ആക്ഷേപങ്ങളായിരുന്നു ഉയർന്നത്.

Last Updated : Mar 11, 2024, 10:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.