ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയിൽ ടിപി കേസ് വിധി പ്രചാരണായുധമാക്കി കോൺഗ്രസ്; ചർച്ച ചെയ്യേണ്ടത് ദേശീയ വിഷയങ്ങളെന്ന് സിപിഎം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ടിപി കേസ് വിധി പ്രചാരണായുധമാക്കി കോൺഗ്രസ്. മത്സരം ലോക്‌സഭയിലേക്കെന്ന് സിപിഎം

സിപിഎം  TP Case Verdict  Vadakara Parliament Constituency  election 2024  കോൺഗ്രസ്
ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയിൽ ടിപി കേസ് വിധി പ്രചാരണായുധമാക്കി കോൺഗ്രസ്; ചർച്ച ചെയ്യേണ്ടത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെന്ന് സിപിഎം
author img

By ETV Bharat Kerala Team

Published : Feb 28, 2024, 6:11 PM IST

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി വന്ന ടി പി കേസിലെ വിധി പ്രചാരണായുധമാക്കി കോൺഗ്രസ്. 2014ൽ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ വിചാരണ കോടതി വിധിയെങ്കിൽ ഹൈക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല.

വടകര ലോക്‌സഭ മണ്ഡലത്തിൽ ടി പി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനുമായിട്ടില്ല. ഇപ്പോൾ ഇതാ വെറുതെ വിട്ട രണ്ട് സിപിഎം നേതാക്കൾക്ക് കൂടി ജീവപര്യന്ത്യം, മറ്റ് പലർക്കും ശിക്ഷ ഇരട്ടിയുമായി. ഗൂഢാലോചനയുടെ വഴിയിലേക്ക് ഇറങ്ങിയപ്പോൾ പെട്ടവരെല്ലാം സിപിഎം നേതാക്കളും. വടകരക്കപ്പുറത്തേക്കും വിഷയം ചർച്ചയാക്കാനാണ് യുഡിഎഫ് കോൺഗ്രസ് ശ്രമിക്കുന്നത്.

എന്നാൽ ഇതിനെ മറികടക്കാനുള്ള പ്രചാരണ ആയുധങ്ങളുമായി ഇടതും രംഗത്തിറങ്ങി കഴിഞ്ഞു. മത്സരം ലോക്‌സഭയിലേക്കാണെന്നും ചർച്ച ചെയ്യേണ്ടത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും സ്ഥാനാർത്ഥികൾ പ്രതികരിച്ച് തുടങ്ങി. മോദി സർക്കാരിനെ താഴെയിറക്കാൻ ഒരുമിച്ച് പോരാടുമ്പോൾ അതിലേക്കുള്ള മികച്ച വഴി കണ്ടെത്തണം എന്നതാണ് ഒരു പോയന്‍റ്.

അതോടൊപ്പം തന്നെ സിറ്റിംഗ് എംപിമാരുടെ പ്രവർത്തനങ്ങളും പോരായ്‌മകളും സിപിഎം ഇഴകീറി പരിശോധിക്കുന്നുമുണ്ട്. വടകരയിൽ കെ കെ ശെെലജ ആരാഗ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുക അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ കെകെ ശൈലജയുടെ വ്യക്തിപരമായ ഇമേജ് കൂടി വോട്ടാകുമെന്ന പ്രതീക്ഷയും പാർട്ടിക്കുള്ളത്.

എന്നാൽ കുരുതി കൊടുക്കാനാണ് ശൈലജയെ വടകരയിൽ ഇറക്കിയതെന്നാണ് കെ കെ രമ പറയുന്നത്. ടി പി കേസ് പ്രതി പി കെ കുഞ്ഞനന്തൻ മരിച്ചപ്പോൾ പ്രകീർത്തിച്ച് പോസ്റ്റിട്ട ശൈലജയുടെ നടപടിയും അവർ ചോദ്യം ചെയ്യുകയാണ്. ടി പിയുടെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടോ എന്ന ചോദ്യശരത്തിന്‍റെ നടുവിലാണ് ശൈലജ. നിലവിൽ വ്യക്തി പ്രഭാവത്തിലൂടെ ശൈലജ നടന്നു നീങ്ങുമ്പോൾ, മുരളീധരൻ കൂടി കളത്തിലിറങ്ങുമ്പോൾ വടകരയിൽ എന്ത് സംഭവിക്കും എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.