ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പറയുന്നു. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തിൽ സൂചനയുണ്ട്. കത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല.
ഈ മാസം 22നാണ് 17കാരിയായ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പനിയുടെ ചികിത്സയ്ക്കായാണ് ആദ്യം പത്തനംതിട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇവിടെ നടത്തിയ രക്‌ത പരിശോധനയിൽ അണുബാധ കണ്ടെത്തിയതിയതോടെ കോട്ടയത്തെയോ ആലപ്പുഴയിലെയോ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. തുടർന്ന് വീട്ടുകാരുടെ തീരുമാനമനുസരിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ നവംബര്‍ 25 ന് ആണ് പെണ്‍കുട്ടി മരിച്ചത്. മരണത്തിൽ സംശയം തോന്നിയതോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. സഹപാഠിയുടെ രക്ത സാമ്പിൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Also Read: ഗര്‍ഭിണിയായ പതിനേഴുകാരിയുടെ മരണം; സഹപാഠി അടക്കമുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കും