ETV Bharat / state

വാഗമണിലെ ഗ്ലാസ് ബ്രിഡ്‌ജ് അടച്ചിട്ട് ഒരു മാസം; സഞ്ചാരികളുടെ എണ്ണം കുറഞ്ഞു - Demand To Reopen Glass Bridge - DEMAND TO REOPEN GLASS BRIDGE

കാലാവസ്ഥ മോശമായതിനെ തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് ഗ്ലാസ് ബ്രിഡ്‌ജ് അടയ്‌ക്കാൻ ഉത്തരവിട്ടത്. ഗ്ലാസ് ബ്രിഡ്‌ജ് അടച്ചതോടെ വാഗമണിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു.

VAGAMON GLASS BRIDGE  GLASS BRIDGE CLOSED SINCE MAY 30  വാഗമണിലെ ഗ്ലാസ് ബ്രിഡ്‌ജ്  സംസ്ഥാന ടൂറിസം വകുപ്പ്
Vagamon Glass Bridge (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 5:19 PM IST

Updated : Jul 12, 2024, 5:30 PM IST

വാഗമണ്‍ ഗ്ലാസ് ബ്രിഡ്‌ജ് അടഞ്ഞുകിടക്കുന്നു (ETV Bharat)

ഇടുക്കി : വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഗ്ലാസ് ബ്രിഡ്‌ജ് അടച്ചിട്ട് ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ മെയ് 30 ന് മോശം കാലാവസ്ഥയെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ഗ്ലാസ് ബ്രിഡ്‌ജ് അടയ്‌ക്കാൻ കാരണം. കാലാവസ്ഥ അനുകൂലമായിട്ടും ഇതുവരെയും ഗ്ലാസ് ബ്രിഡ്‌ജിന്‍റെ പ്രവർത്തനം പുനഃരാരംഭിക്കാൻ നടപടി ആയിട്ടില്ല എന്നാണ് ആക്ഷേപം.

വാഗമൺ അഡ്വഞ്ചർ പാർക്കിൻ്റെ ഭാഗമായ ഗ്ലാസ് ബ്രിഡ്‌ജിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണാടിപ്പാലം വന്ന ശേഷം വാഗമണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മാത്രമല്ല അതിലൂടെ ലക്ഷങ്ങളുടെ വരുമാനവും ഡിടിപിസിക്ക് നേടാനായി. ഇപ്പോൾ ഒരു മാസത്തിലധികമായി ഗ്ലാസ് ബ്രിഡ്‌ജ് അടച്ചിട്ടിരിക്കുകയാണ്.

ഗ്ലാസ് ബ്രിഡ്‌ജ് അടച്ചതോടെ വാഗമണിലേക്കുള്ള സഞ്ചാരികളുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. ഇത് പ്രദേശത്തെ വ്യാപാര മേഖലയേയും പ്രതികൂലമായി ബാധിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വാഗമണ്‍ കോലാഹലമേട് അഡ്വഞ്ചര്‍ പാര്‍ക്കിന്‍റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്‌ജ് നിർമിച്ചത്. ജര്‍മനിയില്‍നിന്നും ഇറക്കുമതി ചെയ്‌ത കണ്ണാടികൊണ്ട് കാന്‍ഡിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന് 40 മീറ്റര്‍ നീളമുണ്ട്.

Also Read: സഞ്ചാരികളേ ഇതിലേ... ആക്കുളത്ത് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കി ടൂറിസം വകുപ്പ്

Last Updated : Jul 12, 2024, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.