കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലും പരിസരത്തുമുള്ള നായകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങി. 40 ലധികം നായകൾക്കാണ് ആർപ്പൂക്കര മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തിൽ കുത്തിവയ്‌പ്പ് നൽകിയത്. അതേസമയം ബുധനാഴ്‌ച ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
ഏഴ് മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതർ നടപടി തുടങ്ങിയത്. ആർപ്പൂക്കര പഞ്ചായത്തിലെ മൃഗസംരക്ഷണവകുപ്പ്, കോട്ടയം മെഡിക്കൽ കോളജ്, ആർപ്പൂക്കര പഞ്ചായത്ത് മൃഗസംരക്ഷകനായ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
ആദ്യദിനത്തിൽ നാൽപ്പതിലധികം നായകൾക്കാണ് പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയത്. വെള്ളിയാഴ്‌ചയും നടപടി തുടരും. കോട്ടയത്ത് കൂടുതൽ നായകൾക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. തിരുവല്ലയിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വിഭാഗത്തിന്‍റെ ആശുപത്രിയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പ്രത്യേക സ്ഥലത്ത് സംസ്‌കരിച്ചു.
ALSO READ: നായകളുടെ മനഃശാസ്‌ത്രം പഠിക്കണം; നിരോധനം ഏര്‍പ്പെടുത്തുന്നത് അതിന് ശേഷം മതിയെന്ന് മദ്രാസ് ഹൈക്കോടതി