ETV Bharat / state

'ശുദ്ധ മനസു കൊണ്ടു ആവേശത്തില്‍ പറഞ്ഞത്'; സജി ചെറിയാന്‍റെ വിമര്‍ശനത്തില്‍ മറുപടിയുമായി വി ശിവന്‍കുട്ടി - V SIVANKUTTY ABOUT SAJI CHERIYAN - V SIVANKUTTY ABOUT SAJI CHERIYAN

സജി ചെറിയാന്‍റെ വിമർശനത്തിൽ പ്രതികരിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. അദ്ദേഹം രണ്ട് മൂന്ന് ദിവസമായി അസംബ്ലിയിൽ വരുന്നില്ല തന്നെ പേടിച്ചിട്ടാണെന്ന് ഒരു സംസാരമുണ്ടെന്ന് ശിവന്‍ കുട്ടി.

MINISTER SAJI CHERIAN CRITICISM  MINISTER SAJI CHERIAN  V SIVANKUTTY  സജി ചെറിയാൻ വിമർശനം
V Shivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 9:05 PM IST

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെയും കായിക മേളയുടെയും പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു അദ്ദേഹം.

അദ്ദേഹത്തിന് ശരിക്കും പനി പിടിച്ചു കിടക്കുകയാണെന്നും നിയമസഭയില്‍ തന്‍റെ അടുത്ത് ഇരിപിടമുള്ളയാളെ ഒന്ന് രണ്ട് ദിവസമായി കാണാനില്ലെന്നും അദ്ദേഹം ഹാസ്യാത്മകമായി പ്രതികരിച്ചു. എന്നെ പേടിച്ച് വരാത്തതണെന്ന് പറയുന്നുണ്ടെന്നും മന്ത്രി ചിരിച്ച് മറുപടി നല്‍കി. സജി ചെറിയാന്‍ എന്തെങ്കിലും തെറ്റ് പറ്റിയാലും തിരുത്തുന്ന ശീലമുള്ള ആളാണ്.

ശുദ്ധ മനസ് കൊണ്ട് ആവേശം കൊണ്ട് പറയുമ്പാള്‍ പറഞ്ഞ് പോകുന്നതാണ്. അതിനെ അത്തരത്തില്‍ കണ്ടാല്‍ മതി. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന ചോദ്യത്തിന് സത്യമല്ലെന്ന ഒറ്റ വാക്ക് മറുപടി കൊണ്ട് കൂടുതല്‍ വിവാദങ്ങള്‍ക്ക് തടയിടുകയായിരുന്നു മന്ത്രി.

Also Read : പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ - Minister Saji Cherian criticism

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.