തിരുവനന്തപുരം : ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരന്‍. ക്രിസ്ത്യാനി ആയതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച വിശ്വാസികള്‍ക്കടക്കം പൗരത്വം നൽകാനുള്ള നിയമത്തിനെതിരായി സിപിഎം സുപ്രീംകോടതിയിൽ പോയതിനെക്കുറിച്ച് സഭ നേതൃത്വത്തിന്‍റെ അഭിപ്രായം എന്താണെന്ന് മുരളീധരന്‍ ചോദിച്ചു.
സിപിഎമ്മിന്‍റെ നിലപാട് ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്‌ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ്. ഇതിനോട് സഭ നേതൃത്വം യോജിക്കുന്നുണ്ടോ? മണിപ്പൂരിലേത് വംശീയ കലാപമാണെന്ന് സഭാനേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ല കലക്‌ട്രേറ്റിൽ എത്തി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധകാര ശക്തികൾ മണിപ്പൂരിൽ ക്രൂര പീഡനം നടത്തുന്നുവെന്നും ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നുമായിരുന്നു ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഇന്നലെ ദുഃഖവെള്ളി സന്ദേശത്തിൽ പറഞ്ഞത്. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടുവരാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. പൗരത്വ നിയമ ഭേദഗതിക്കെതിയിൽ സഹോദരന്മാർക്കൊപ്പം നില്‍ക്കാൻ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് കാണണം, മതാധിഷ്‌ഠിത വിവേചനം നല്ലതല്ലെന്നും തോമസ് നെറ്റോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം.
Also Read : ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു - V MURALEEDHARAN FILED NOMINATION