തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വകാര്യ വിദേശ യാത്രയില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്‍. വേനലില്‍ ജനങ്ങള്‍ പാടത്തും പറമ്പത്തും മരിച്ച് വീഴുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുന്നുവെന്ന് വിമര്‍ശിച്ച മുരളീധരന്‍ യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്നും ചോദിച്ചു.
സ്‌പോണ്‍സറുടെ വരുമാനമെന്ത്, മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല കൈമാറിയത് ആര്‍ക്ക് എന്നീ ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയ സംഭവം അഡ്‌കസ്റ്റ്‌മെന്‍റാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് മുങ്ങി. ഞങ്ങളുടേത് സഹകരണാത്മക പ്രതിപക്ഷമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. ജിഎസ്‌ടി അടച്ചത് കൊണ്ട് കൈക്കൂലി പണം നിയമവിധേയമാകില്ല. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ALSO READ: മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചു; സ്വകാര്യ സന്ദര്‍ശനത്തിനെന്ന് വിശദീകരണം