ETV Bharat / state

പ്ലസ് ടു കാർക്ക് സുവര്‍ണാവസരം: പ്രതിരോധ സേനകളിൽ 404 ഒഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ - JOB VACANCIES IN NDA

author img

By ETV Bharat Kerala Team

Published : May 20, 2024, 9:43 PM IST

നാവിക, വ്യോമ, കര സേനകളിലേക്കുള്ള പ്രവേശനത്തിനാണ് നാഷണൽ ഡിഫെൻസ് അക്കാദമി അപേക്ഷ ക്ഷണിച്ചത്. ആകെ 404 ഒഴിവുകളാണുളളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ നാല്.

JOB VACANCIES  NATIONAL DEFENCE ACADEMY  പ്രതിരോധ സേനകളിലെ തൊഴിലവസരങ്ങൾ  JOB VACANCIES IN NDA
Representative Image (Source : IANS)

തിരുവനന്തപുരം: പ്ലസ് ടു കാർക്ക് പ്രതിരോധ സേനകളിളുടെ ഭാഗമാകാൻ അവസരം. നാവിക, വ്യോമ, കര സേനകളിലേക്കുള്ള പ്രവേശനത്തിന് നാഷണൽ ഡിഫെൻസ് അക്കാദമി അപേക്ഷ ക്ഷണിച്ചു. യുപിഎസ്‌സിയാണ് ഇതു സംബന്ധിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചത്. 404 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.

2025 ജൂലൈ രണ്ടിന് ആരംഭിക്കുന്ന കോഴ്‌സിന് നാഷണൽ ഡിഫെൻസ് അക്കാദമിയിൽ 370 ഒഴിവും നേവൽ അക്കാദമിയിൽ 34 ഒഴിവുമാണുള്ളത്. വനിതകൾക്കായി 27 ഒഴിവുണ്ട്. പത്താം ക്ലാസ്, പ്ലസ് ടുകാർക്ക് കേഡറ്റ് എൻട്രി സ്‌കീമിലൂടെയും പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ നാലിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. www.upsc.gov.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. www.upsconline.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗകാർക്കും അപേക്ഷ ഫീസ് ബാധകമല്ല. എസ്ബിഐ ബ്രാഞ്ചുകൾ വഴി അപേക്ഷ ഫീസ് പണമായോ ഓൺലൈൻ വഴിയോ അടയ്‌ക്കാം.

  • യോഗ്യതയും പ്രായപരിധിയും എങ്ങനെ?

പ്ലസ് ടു ജയമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാനാകും. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ നേവി, എയർഫോഴ്‌സ് വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന പന്ത്രണ്ടാം ക്ലാസ്സ് ജയമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാനാകും. പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാനാകും. മികച്ച ശാരീരിക ക്ഷമതയും അവിവാഹിതരുമായിരിക്കണം. ശാരീരിക ക്ഷമത സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ 2006 ജനുവരി രണ്ടിന് മുൻപോ 2009 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർ ആകരുത്.

  • പരീക്ഷ എങ്ങനെ?

എഴുത്തു പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാകും തെരഞ്ഞെടുപ്പ്. രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന പരീക്ഷയിൽ പാർട്ട്‌ -എ മാത്തമാറ്റിക്‌സും പാർട്ട് - ബി ജനറൽ എലിജിബിലിറ്റി ടെസ്‌റ്റുമായിരിക്കും. 900 മാർക്കിൻ്റെ ഒബ്ജെക്‌ടീവ് പരീക്ഷക്ക് അഞ്ചു മണിക്കൂറാണ് സമയം. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. 2024 സെപ്റ്റംബർ 1 ന് നടക്കുന്ന പരീക്ഷയിൽ കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും.

Also Read : ഈ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എംബസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.