കോഴിക്കോട്: ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു.
ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട് സർവ്വകലാശാല വിശദീകരണം തേടും.
Also Read: മാറ്റിവച്ചിരുന്ന നീറ്റ് പിജി പരീക്ഷ ഓഗസ്റ്റില്‍; പുതുക്കിയ തീയതി പ്രഖ്യാപിച്ചു