ഇടുക്കി: കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കും സ്ത്രീകൾക്കും പ്രയോജന പ്രദമായ നിരവധി പദ്ധതികളുണ്ടെന്ന് ഇടുക്കി ശാന്തൻപാറയിലെ പൊതു പ്രവർത്തകനായ കെ ഡി അജയൻ. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കാർഷിക മേഖലയെ പാടെ അവഗണിച്ചു എന്ന് ജിഷാ ദിലീപ് (കുടുംബ ശ്രീ പ്രവർത്തക).
കാർഷിക മേഖലയ്‌ക്ക് അനുകൂലമായ ഒരു സഹായവും ലഭിച്ചില്ല ഇടുക്കിയിലെ കർഷകർക്ക് നിരാശ നൽകിയ ബഡ്‌ജറ്റ് എന്ന് പൊതു പ്രവർത്തകൻ ലിജു വർഗീസ്. കേന്ദ്ര ബജറ്റിൽ ആശാവർക്കർമാർക്ക് ആയുഷ്‌മാൻ ഭാരത് ഇൻഷുറൻസ് പരിധി വർദ്ധിപ്പിച്ചതിൽ സന്തോഷമുണ്ട് എന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ രാധാമണി റെജി.
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിച്ചു. ഏപ്രിൽ-ജൂലൈ കാലയളവിലെ ചെലവുകൾക്കായി സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റായതിനാല്‍ വിശദമായ ബജറ്റ് അവതരണമായിരുന്നില്ല ഇത്തവണത്തേത്. പുതിയ സർക്കാർ അധികാരമേറ്റാൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.