ETV Bharat / state

വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും - Landslide Funeral Of Dead Bodies

വയനാട് ദുരന്തത്തിന് ഇരയായവരില്‍ 74 മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. ഇത്തരം മൃതദേഹങ്ങള്‍ പൊതുശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും.

വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ സംസ്‌കാരം  LANDSLIDE DEAD BODY BURYING
Wayanad Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 4:25 PM IST

വയനാട്: ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ജില്ലയിലെ പൊതുശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളില്‍ സംസ്‌കാരത്തിനുള്ള സൗകര്യം സജ്ജമാക്കി. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക്‌ ഐജി ശ്രീധന്യ സുരേഷിനെ രജിസ്‌ട്രേഷന്‍ വകുപ്പ് നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read: വയനാട് ദുരന്തം: ചാലിയാറില്‍ ഇന്നും തെരച്ചില്‍ ഊര്‍ജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.