ETV Bharat / state

ഉടുമ്പൻചോലയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ; 74 പേർക്ക് റവന്യൂ വകുപ്പിന്‍റെ നോട്ടിസ് - double votes in Udumbanchola - DOUBLE VOTES IN UDUMBANCHOLA

രണ്ടു വാർഡുകളിൽ മാത്രം ഇരട്ടവോട്ടുള്ള ഇരുന്നൂറോളം പേരുണ്ടെന്നാണ് കണ്ടെത്തൽ.

IDUKKI UDUMBANCHOLA  DOUBLE VOTE  REVENUE DEPARTMENT  NOTICE FOR 74 PEOPLE
double votes in idukki Udumbanchola; Revenue department notice for 74 people
author img

By ETV Bharat Kerala Team

Published : Mar 30, 2024, 12:52 PM IST

ഉടുമ്പൻചോലയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ; 74 പേർക്ക് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്

ഇടുക്കി : ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ വ്യാപക ഇരട്ടവോട്ടെന്ന് കണ്ടെത്തല്‍. റവന്യൂ വകുപ്പിന്‍റെ പരിശോധനയിലാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട് ഉണ്ടെന്ന് തെളിഞ്ഞത്. ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ടുള്ളവർ ഉണ്ടെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി.

സംഭവത്തില്‍ 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഉടുമ്പൻചോലയിൽ ഇടതുമുന്നണിക്ക് വോട്ട് കൂടാൻ കാരണം ഇരട്ട വോട്ടുകളാണെന്നാണ് ബിജെപിയുടെ ആരോപണം.

റവന്യൂ വകുപ്പ് തെരെഞ്ഞെടുപ്പ് വിഭാഗമാണ് പരിശോധന നടത്തിയത്. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് എന്നീ വാർഡുകളിലായി നടത്തിയ പരിശോധനയില്‍ 200 പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ 174 പേര്‍ക്കാണ് റവന്യു വകുപ്പ് നോട്ടിസ് നല്‍കിയത്.

ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയവർ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യു തെരഞ്ഞെടുപ്പ് വിഭാഗം നോട്ടിസ് നൽകി. സംശയ നിവാരണം നടത്തുന്നതിന് വേണ്ടിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടുമ്പൻചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടേഴ്‌സ് ലിസ്റ്റുകളിലാണ് പേരുള്ളത്.

രണ്ടു വോട്ടേഴ്‌സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടിസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരട്ടവോട്ടുള്ളവര്‍ കൂടുതലാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത്തവണയും ഇടുക്കിയിൽ മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദമുയർത്തി യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ പോലെ തന്നെ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് എത്തുമ്പോഴും അതിർത്തി മേഖലകളില്‍ വീണ്ടും ഇരട്ടവോട്ട് വിവാദം കൊഴുക്കുകയാണ്. ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിൽ അൻപതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫും എൻഡിഎയും ആരോപിക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ രേഖകള്‍, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശം ഉള്ളവരാണ് രണ്ടിടത്തും വോട്ട് ചെയ്യുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്.

വർഷങ്ങളായി നിലനില്‍ക്കുന്ന ഇരട്ട വോട്ടെന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ല്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത്തവണ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരട്ട് വോട്ട് ചെയ്യിക്കുന്ന പതിവ് പരിപാടിക്ക് വിരാമമിടാൻ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത നീക്കവും നടത്തുന്നുണ്ട്.

Also Read: ഇടുക്കിയിൽ ഇത്തവണയും മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദമുയർത്തി യുഡിഎഫും, എൻ ഡി എയും - Double Vote In Idukki

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.