ETV Bharat / state

ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് പ്രാഥമിക നിഗമനം - Two Youths Were Found Dead - TWO YOUTHS WERE FOUND DEAD

കോഴിക്കോട് രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. രൺദീപ്, അക്ഷയ് എന്നിവരാണ് മരിച്ചത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

TWO YOUTHS WERE FOUND DEAD IN AN EMPTY FIELD  KOZHIKODE  EXCESSIVE DRUG USE  യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
Two Youths Were Found Dead
author img

By ETV Bharat Kerala Team

Published : Apr 12, 2024, 12:19 PM IST

കോഴിക്കോട് : ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്‍റെ മകന്‍ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്‍റെ മകന്‍ അക്ഷയ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം അവശനിലയിലായി കിടന്നിരുന്ന ചെറുതുരിത്ത് സ്വദേശി ശ്രീരാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ലഹരി അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കിടന്നിരുന്ന പറമ്പില്‍ നിന്നും ഉപയോഗിച്ച നിലയിലുള്ള സിറിഞ്ച് എടച്ചേരി പൊലീസ് കണ്ടെടുത്തു. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തി കൊന്നു, പ്രതി പിടിയിൽ : പ്രണയത്തിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ ഒഡിഷ സ്വദേശിനിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. ഒഡിഷ സ്വദേശിയായ സാമുവൽ രൂപമഞ്ചി (22) അറസ്‌റ്റിലായത്. സാമുവലും മരിച്ച റിതിക സാഹു (26)വും സുഹൃത്തുക്കളായിരുന്നു. ഏപ്രിൽ രണ്ടിന് പുലർച്ചെ ഒരു മണിയോടെ ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

പെരുമ്പളം ജങ്ഷനു സമീപമുള്ള ഫുഡ്കോ കമ്പനിയിൽ വച്ചാണ് തൊഴിലാളിയായ റിതികയെ സാമുവൽ കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ റിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് റിതികയുടെ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ നാലിന് രാത്രി 11 മണിയോടെയാണ് റിതിക മരിച്ചത്.

ALSO READ : തൃശൂരിൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു: ചികിത്സ പിഴവെന്ന് ബന്ധുക്കൾ; അസ്വഭാവിക മരണത്തിന് കേസെടുത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.