ETV Bharat / state

കുറിച്ചിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു ; രണ്ട് മരണം - 2 Killed in Road Accident Kottayam

കോട്ടയത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം. പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ മരിച്ചു.

2 Killed in Road Accident Kottayam, Kurichy Accident Death,പിക്കപ്പ് വാൻ ഇടിച്ച് രണ്ട് മരണം,റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം
Two Killed in a Road Accident At Kurichy in Kottayam
author img

By ETV Bharat Kerala Team

Published : Jan 31, 2024, 6:46 AM IST

കോട്ടയം : ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. എം.സി റോഡിൽ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

കേരള കർഷക യൂണിയന്‍റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read : പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ വാഹനാപകടം; മൂന്ന് മരണം

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുടെ കുറിച്ചി സ്വദേശിയായ സംസ്ഥാന കമ്മിറ്റി അംഗത്തിന്‍റെ വീട്ടിലായിരുന്നു പരിപാടി. ഇവിടെ നിന്ന് കാല്‍നടയായി മടങ്ങുമ്പോഴായിരുന്നു അപകടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.