ETV Bharat / state

ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്‌റ്റിൽ - Two Arrested For Online Fraud - TWO ARRESTED FOR ONLINE FRAUD

ഓണ്‍ലൈന്‍ വഴി ജോലി വാഗ്‌ദാനം ചെയ്യുന്നവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്ക് അക്കൗണ്ട്‌ കൈമാറി സഹായം നല്‍കുകയായിരുന്നു പ്രതികൾ

ONLINE FRAUD  ARRESTED FOR ONLINE FRAUD KOZHIKODE  TWO ARRESTED FOR ONLINE FRAUD  MONEY ONLINE FRAUD
TWO ARRESTED FOR ONLINE FRAUD
author img

By ETV Bharat Kerala Team

Published : Apr 9, 2024, 1:14 PM IST

കോഴിക്കോട് : ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട്‌ വാടകക്ക് നല്‍കി പണം ട്രാന്‍സ്‌ഫര്‍ ചെയ്‌ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ഓണ്‍ലൈന്‍ വഴി ജോലി വാഗ്‌ദാനം ചെയ്യുന്നവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്ക് അക്കൗണ്ട്‌ കൈമാറി സഹായം നല്‍കുകയായിരുന്നു പ്രതികൾ. സൈബർ ഓപറേഷൻ എസ്.പി ഹരിശങ്കർ, മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ എന്നിവരുടെ നിർദേശത്തെ തുടർന്ന് മലപ്പുറം ഡി.വൈ.എസ്. പി ടി മനോജ്, സൈബർ ക്രൈം സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്‌റ്റ് നടന്നത്.

പ്രതികളെ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്‌തു. അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം സ്‌റ്റേഷന്‍ എസ്.ഐമാരായ നജ്‌മുദ്ദീന്‍, അബ്‌ദുല്‍ ലത്തീഫ്, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒമാരായ രഞ്ജിത്ത്, അരുണ്‍, രാഹുല്‍, വിഷ്‌ണു, രാജരത്നം എന്നിവരുമുണ്ടായിരുന്നു.

Also Read : ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയായ യുവാവിന് നഷ്‌ടമായത് 5 ലക്ഷം; പ്രതി പിടിയിൽ - Online Financial Fraud Case

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.