തിരുവനന്തപുരം: വിമാനത്താവളത്തിൽ മുന്നറിയിപ്പ് നൽകാതെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങൾ റദ്ദാക്കി. ഇന്ന് (നവംബര്‍ 19) രാവിലെ 7ന് പുറപ്പെടേണ്ട തിരുവനന്തപുരം-മസ്‌കറ്റ്, രാവിലെ 10ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ദോഹ വിമാനങ്ങളാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെയാണ് സാങ്കേതിക തകരാർ കാരണം വിമാനങ്ങൾ റദ്ദാക്കിയത്.
അപ്രതീക്ഷിതമായി മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് അധികൃതരുമായി യാത്രക്കാർ ചർച്ച നടത്തി. യാത്രകാർക്ക് ഇന്ന് വൈകിട്ട് 4 മണിക്ക് പ്രത്യേക വിമാനം ഒരുക്കിയതായും എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിനിധി ജീവൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സാങ്കേതിക പ്രശ്‌നം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദീകരണ കുറിപ്പിറക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. മുന്നറിയിപ്പില്ലാതെ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനാൽ യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൽ നിന്നും മടങ്ങുകയും ചെയ്‌തിട്ടുണ്ട്.
Also Read: കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം റായ്‌പൂരില്‍ ഇറക്കി