ETV Bharat / state

ടിപ്പര്‍ ലോറികളുടെ അമിത വേഗതയും മരണപ്പാച്ചിലും : ഉദ്യോഗസ്ഥരോട് വിശദീകരണം തേടി മന്ത്രി - K B Ganesh Kumar against MVD - K B GANESH KUMAR AGAINST MVD

ടിപ്പർ ലോറികളുടെ അമിത വേഗവും അപകടവും തടയാൻ ഗൗരവപൂര്‍വമായ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടിയത്

ടിപ്പര്‍ ലോറികളുടെ അമിത വേഗത  MOTOR VEHICLE DEPARTMENT  TIPPER LORRIES EXCESSIVE SPEED  TIPPER LORRY ACCIDENTS KERALA
K B Ganesh Kumar (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 8, 2024, 10:42 AM IST

തിരുവനന്തപുരം : ടിപ്പര്‍ ലോറികളുടെ അമിത വേഗതയും മരണപ്പാച്ചിലും അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിർദേശം പാലിക്കാത്ത മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ടിപ്പർ ലോറികളുടെ അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മെയ് 2ന് മന്ത്രി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിർദേശം യോഗത്തിൽ മന്ത്രി തന്നെ നേരിട്ട് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഗൗരവപൂര്‍വമായ നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്‌ത്രീ മരണപ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

സ്‌പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റി അമിത വേഗതയില്‍ ഓടിച്ച് മനുഷ്യരെ കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവം കാട്ടിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.