ETV Bharat / state

മോട്ടോര്‍ വാഹന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം; ഗതാഗത കമ്മീഷണറുടെ സർക്കുലർ പുറത്ത് - Circular about licence suspension

ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമ്മീഷണറുടെ സർക്കുലർ. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം നടപടി എടുക്കാൻ എന്ന് നിർദേശം.

മോട്ടോര്‍ വാഹന വകുപ്പ്  changes driving Licence suspension  ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്‌  Circular about licence suspension  Motor Vehicle Licence
മോട്ടോര്‍ വാഹന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമ്മീഷണറുടെ സർക്കുലർ
author img

By ETV Bharat Kerala Team

Published : Mar 1, 2024, 2:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്‌ സർക്കുലർ ഇറക്കി. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ ഗതാഗത കമ്മീഷണർ സർക്കുലറിൽ നിർദേശിച്ചു.

മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം നടപടിയെടുക്കാൻ. പൊലീസ് എഫ്ഐആറിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കേസ് പ്രത്യേകമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് നടപടി എടുക്കണം.

അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകല്‍ എന്നീ കുറ്റകൃത്യങ്ങൾക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

സാധാരണ റോഡ് അപകടങ്ങളില്‍ പൊലീസിന്‍റെ എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകള്‍ക്ക് കൊടുക്കാറില്ലേ എന്ന് പല കേസുകളിലും ഹൈക്കോടതി തന്നെ ചോദിച്ചിട്ടുമുണ്ട്.

ഇതേ തുടർന്ന് പല കേസുകളും കോടതിയില്‍ തള്ളി പോകാറുണ്ട്. ഈ സാഹചര്യത്തിൽ സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്ത് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ അടിമുടി പരിഷ്ക്കരണം; സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ് : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് അടിമുടി പരിഷ്ക്കരിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. സർക്കുലർ പ്രകാരം കാർ ലൈസൻസ് ടെസ്‌റ്റിന് 'H' എടുക്കലിന് പകരം അംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്‌റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കാരിക്കാൻ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്‌ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മെയ്‌ ഒന്ന് മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം.

മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്‌റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം. 95 സിസിക്ക് മുകളിലായിരിക്കണം ടെസ്‌റ്റിന് ഉപയോഗിക്കുന്ന വാഹനം. നിലവിൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ പാടില്ല.

ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്ത് നൽകുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 01/05/2024 തീയതിക്ക് മുൻപായി നീക്കം ചെയ്യണമെന്നും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണമെന്നും നിർദേശം നൽകി.

ഡ്രൈവിങ് ടെസ്‌റ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. പ്രതിദിനം ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരുമാകണം. 30 എണ്ണത്തിലധികം ടെസ്‌റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.

ലേണേഴ്‌സ് ടെസ്‌റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ടെസ്‌റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്‌കൂളിന്‍റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ ഉടമ സ്ഥാപിക്കണം. ടെസ്‌റ്റ് റെക്കോർഡ് ചെയ്‌ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ 3 മാസം സൂക്ഷിക്കണം.

കാർ ടെസ്‌റ്റ് കമ്പ്യൂട്ടറൈസ്‌ഡ് ഡ്രൈവിങ് ടെസ്‌റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ അംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്‌റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ പരിശോധിക്കണം. ഡ്രൈവിങ് ടെസ്‌റ്റ് സ്‌കൂൾ ഇൻസ്ട്രക്‌ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും പുതുക്കിയ നിബന്ധനകളിൽ പരാമർശിക്കുന്നു. വരുന്ന മെയ് ഒന്നു മുതൽ തീരുമാനം നടപ്പിലാക്കണമെന്നാണ് നിർദ്ദേശം.

ALSO READ : ഡ്രൈവിംഗ് ലൈസൻസ് - ആർ സി ബുക്ക് അച്ചടി; കുടിശ്ശിക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനം, ഇടിവി ഇംപാക്‌ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.