ETV Bharat / state

റെയിൽ പാളങ്ങളിൽ മരണത്തിന്‍റെ ചൂളം വിളി, രണ്ടരവര്‍ഷത്തിനിടെ പൊലിഞ്ഞത് 2811 ജീവനുകള്‍ - Train Hit Death Toll In Kerala - TRAIN HIT DEATH TOLL IN KERALA

കേരളത്തിലെ റെയിൽ പാളങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. രണ്ടര വര്‍ഷത്തിനിടെ മരിച്ചത് 2811 പേർ എന്ന കണക്ക് പുറത്തു വിട്ട് ദക്ഷിണ റെയില്‍വേ. കാരണങ്ങൾ അറിയാം...

RAILWAY DEAD CASE  RAILWAY ACCIDENT DEATH  TRAIN HIT DEATHS  ട്രെയിൻ തട്ടിയുള്ള മരണങ്ങൾ
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 1:21 PM IST

Updated : Sep 19, 2024, 1:29 PM IST

കാസർകോട് : ഓരോ ദിവസവും റെയിൽവേ പാളങ്ങളിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ, കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം മൂന്നു പേരാണ് ട്രെയിൻ തട്ടി മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഒരു മാസം മുമ്പ് നീലേശ്വരത്തും രണ്ടു സുഹൃത്തുക്കൾ ട്രെയിൻ തട്ടി മരിച്ചിരുന്നു.

പെരുകുന്ന മരണങ്ങള്‍

വിവിധ അപകടങ്ങളിലായി കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ കേരളത്തിൽ മാത്രം 2811 പേരുടെ ജീവനാണ് പാളങ്ങളില്‍ പൊലിഞ്ഞത്. 2022ല്‍ 1034 മരണവും 2023ല്‍ 1357 മരണവും ഈവര്‍ഷം ഓഗസ്റ്റ് വരെ 420 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ഏപ്രില്‍ മാസം കോഴിക്കോട് ചെറുവണ്ണൂരിന് സമീപം കുണ്ടായിത്തോട് ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചിരുന്നു. ഈ അപകടവും റെയില്‍വേ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു.

ഏപ്രില്‍ മാസം തന്നെ കോട്ടയം വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. എതിരെ ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിയപ്പോള്‍ അതുവഴി വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. പാളം മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടമരണമാണ് ഏറ്റവും കൂടുതല്‍. ട്രെയിന്‍ തട്ടി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ കണക്ക് പരിശോധിച്ചാല്‍ മരണത്തിന്‍റെ കണക്കിന്‍റെ പകുതിയോളമുണ്ടാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

കാരണങ്ങള്‍

ഓരോ വർഷം കഴിയുമ്പോഴും കേരളത്തിലെ റെയില്‍വേ പാളങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. അശ്രദ്ധ, പാളത്തിലൂടെ നടക്കുക, വണ്ടി വരുമ്പോൾ പാളം മുറിച്ച് കടക്കുക, ഓടുന്ന ട്രെയിനില്‍ ചാടികയറാന്‍ ശ്രമിക്കുക, വാതിലിന് സമീപത്ത് നിന്നും യാത്ര ചെയ്യുക ഇതൊക്കെയാണ് അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രധാനകാരണങ്ങൾ.

അശ്രദ്ധയാണ് പ്രധാന വില്ലനെങ്കിലും തീവണ്ടികളുടെ എണ്ണം കൂടിയതും വേഗം കൂടിയതും ശബ്‌ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായതായി വിദഗ്‌ധര്‍ പറയുന്നു. മുമ്പ് ഡീസല്‍ എഞ്ചിന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്‌ദം പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചിരുന്നു. പ്രധാന പാതകളിലെ മുഴുവന്‍ ട്രാക്കുകളും വൈദ്യുതീകരിച്ചതോടെ ഡീസല്‍ എഞ്ചിന്‍ മാറി ഇലക്ട്രിക് എന്‍ജിനുകളായി. ഇവയ്ക്ക് ശബ്‌ദം വളരെ കുറവാണ്. ട്രെയിന്‍ അടുത്തെത്തുമ്പോള്‍ മാത്രമേ ട്രാക്കില്‍ പ്രകമ്പനം ഉണ്ടാവുകയുള്ളു. അതിനാല്‍ ട്രാക്കിലൂടെ നടന്നു പോകുന്നവര്‍ക്ക് ട്രെയിന്‍ വരുന്നത് മനസിലാക്കി മാറാനുള്ള സമയം ലഭിക്കില്ല.

യാത്രാവണ്ടികള്‍ക്കും ചരക്കുവണ്ടികള്‍ക്കും പുറമെ ട്രാക്കുകളിലൂടെ പതിവായി കടന്നുപോകുന്ന ട്രാക്ക് മെയ്‌ന്‍റനന്‍സ് മെഷീനുകള്‍, റെയില്‍വേ മെറ്റീരിയല്‍ ട്രെയിനുകള്‍ എന്നിവയ്ക്കും ശബ്‌ദം വളരെ കുറവാണ്.

നിയമങ്ങള്‍ കര്‍ശനം

പാളത്തില്‍ അതിക്രമിച്ച് കയറിയതിന്‍റെ പേരില്‍ ആറായിരത്തോളം കേസുകളും ഓരോ വര്‍ഷവും കേരളത്തിലെ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനുകളിലെ ട്രാക്കുകളില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലുണ്ടായ അപകടങ്ങളില്‍ 2784 ജീവനുകള്‍ നഷ്‌ടമായിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാളം കടക്കുന്നത് തടയാന്‍ റെയില്‍വേ 2021ല്‍ ശിക്ഷയും പിഴയും ഏര്‍പെടുത്തിയിരുന്നു. പാളം മുറിച്ച് കടന്നാല്‍ ആറുമാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പാളം മുറിച്ച് കടക്കുന്നത് തടയാന്‍ വേലികളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ട്രാക്ക് മറികടന്നുപോകുന്നതാണ് പതിവ്.

മരണപ്പെടുന്നവരില്‍ റെയില്‍വേ ജീവനക്കാരും

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറ്റകുറ്റപണി നടത്തുന്നതിനിടെ ട്രാക്കുകളില്‍ ട്രെയിനിടിച്ച് രാജ്യത്ത് 361 തൊഴിലാളികളുടെ ജിവനും നഷ്‌ടമായിട്ടുണ്ട്. ട്രാക്ക്‌മെന്‍, ട്രാക്ക് വുമണ്‍, കീമെന്‍, കീവുമണ്‍ അടക്കുമുള്ള തൊഴിലാളികളാണ് മരണപ്പെട്ടത്. കേരളത്തില്‍ മാത്രം 13 പേര്‍ മരണപ്പെട്ടു. ട്രെയിന്‍ വരുന്നത് മുന്‍കൂട്ടി അറിയാന്‍ ഇവര്‍ക്കൊരു മാര്‍ഗവുമില്ല.

ട്രെയിന്‍ വരുമ്പോള്‍ ട്രാക്കില്‍ നിന്നും മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിവിശേഷം പോലുമുണ്ടാകാറുണ്ട്. അതേ സമയം റെയിൽപ്പാളവും പരിസരവും അപകട മേഖലയാണ്. ആളുകൾ ഇവിടെ പ്രവേശിക്കാൻ പാടില്ല എന്നാണ് റെയിൽവേ നിയമം. അതുകൊണ്ടു തന്നെ പാളം ഉൾപ്പെടെയുള്ള റെയിൽവേ പരിധിയിൽ തീവണ്ടി തട്ടി മരിച്ചാൽ നഷ്‌ടപരിഹാരം കിട്ടില്ല.

Also Read : പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നുപേർക്ക് ദാരുണാന്ത്യം - THREE PEOPLE DIED IN TRAIN ACCIDENT

Last Updated : Sep 19, 2024, 1:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.