ETV Bharat / state

'അന്‍വറിന്‍റെ കടന്നാക്രമണം എവിടെയോ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗം': ടിപി രാമകൃഷ്‌ണന്‍ - TP RAMAKRISHNAN ON PV ANVAR - TP RAMAKRISHNAN ON PV ANVAR

പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി ടിപി രാമകൃഷ്‌ണൻ. പാർട്ടിക്കെതിരെയുള്ള അൻവറിൻ്റെ കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്നും കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് നേതൃത്വത്തെ തകര്‍ക്കാന്‍.

PV ANVAR ALEGATIONS AGAINST CPM  ടി പി രാമകൃഷ്‌ണൻ  പി വി അൻവർ  PV ANVAR MLA Allegation
LDF Convener TP Ramakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 2:31 PM IST

കോഴിക്കോട്: ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പിവി അൻവറിൻ്റെ കടന്നാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. മുന്നണിയുടെയും സർക്കാരിൻ്റെയും തലവനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുഖ്യമന്ത്രിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളതെന്നും രാമകൃഷ്‌ണൻ ചോദിച്ചു. പാർട്ടിയെ തെറ്റിധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും. അൻവറിൻ്റെ നിലപാട് ജനങ്ങൾ തള്ളിക്കളയുമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. അൻവറിനെ പാർലിമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. പുറത്ത് പോകുകയാണെന്ന് അൻവറാണ് പറഞ്ഞതെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.

Also Raed : 'മലപ്പുറത്തെ പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം': അന്‍വറിനെ പിന്തുണച്ച് കെ ടി ജലീൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.