ETV Bharat / state

പെരുമഴക്കാലത്ത് ഹരിതവനങ്ങളുടെ സ്വര്‍ഗീയ കാഴ്‌ച; ചുരം കയറി വിനോദസഞ്ചാരികള്‍ - Wayanad During Monsoon

author img

By ETV Bharat Kerala Team

Published : Jul 22, 2024, 7:28 PM IST

തീവ്ര മഴ കാണുന്നതും അനുഭവിക്കുന്നതും യുവാക്കളായ വിനോദ സഞ്ചാരികള്‍ക്ക് ഹരമായി മാറി, ഇത്‌ ആസ്വദിക്കാനായി വയനാട്ടില്‍ വിനോദസഞ്ചാരികള്‍ സജീവമാണ്‌.

TOURISTS ARE ACTIVE IN WAYANAD  WAYANAD HEAVY RAINS  വയനാട്ടില്‍ വിനോദസഞ്ചാരികള്‍ സജീവം  TOURISTS IN WAYANAD
WAYANAD DURING MONSOON (ETV Bharat)
മഴക്കാലത്ത് വയനാട്ടിലേക്ക് ചുരം കയറി വിനോദസഞ്ചാരികള്‍ (ETV Bharat)

വയനാട്: പെരുമഴക്കാലത്തും വയനാട്ടില്‍ വിനോദസഞ്ചാരികള്‍ സജീവം. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി സാഹസികരായ യുവാക്കള്‍ കടുത്ത മഴ ആസ്വദിക്കാനായി എത്തുന്നു. മലനിരകളില്‍ നിന്നും കോടപാഞ്ഞെത്തുന്ന റോഡുകളില്‍ യുവ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന കാഴ്‌ച ഇപ്പോള്‍ പതിവാണ്.

കാര്‍ മേഘം മൂടി ചരല്‍പോലെ പെയ്യുന്ന മഴയാണിപ്പോള്‍ വയനാട്ടിലുളളത്. എന്നാല്‍ ഇത്തരം തീവ്രമഴ കാണുന്നതും അനുഭവിക്കുന്നതും യുവാക്കളായ വിനോദ സഞ്ചാരികള്‍ക്ക് ഹരമായി മാറുകയാണ്. ഗതാഗതത്തിന് തടസമില്ലെങ്കില്‍ മഴക്കാലവും വയനാടിനെ അറിയാനും അനുഭവിക്കാനും സഞ്ചാരികളെത്തും. മലനിരകളില്‍ നിന്നും പാഞ്ഞെത്തുന്ന വെള്ളച്ചാട്ടങ്ങള്‍ സഞ്ചരിച്ചു കൊണ്ടു തന്നെ കാണാവുന്ന സാഹചര്യമാണ് ഇപ്പോള്‍ വയനാട്ടിലുളളത്.

മലഞ്ചെരിവുകളിലൂടെയുളള യാത്രയില്‍ മഞ്ഞും മഴയും സംഗമിക്കുന്നത് നേരിട്ടനുഭവിക്കാം.
നട്ടുച്ചയില്‍ പോലും ഇരുട്ടിലാക്കുന്ന കാര്‍മേഘങ്ങള്‍ പെട്ടെന്ന് പെയ്‌തൊഴിയുന്ന വെളിച്ചത്തില്‍ ഹരിതവനങ്ങളുടെ സ്വര്‍ഗീയ കാഴ്‌ച ദര്‍ശിക്കാന്‍ ഇപ്പോള്‍ മാത്രമേ കഴിയൂ. നിമിഷങ്ങള്‍ക്കകം സംഭവിക്കുന്ന പ്രകൃതിയുടെ ഭാവഭേദങ്ങള്‍ എല്ലാം മഴക്കാലത്തു മാത്രം സംഭവിക്കുന്നതാണ്. കലങ്ങി ഒഴുകുന്ന പുഴകള്‍. കുറഞ്ഞും കൂടിയും പെയ്യുന്ന മഴ. പറന്നു നടന്ന് കാഴ്‌ചകളെ മറക്കുന്ന കോടമഞ്ഞ്. വൈവിധ്യമാര്‍ന്ന കാഴ്‌ചകളാണ് മഴക്കാലത്തെ വയനാടിനുള്ളത്.

ആസ്വാദന വൈവിധ്യത്തില്‍ ശിശിരം, ഹേമന്തം, ശരത്ത് എന്നീ കാലങ്ങള്‍ മാറി വരുമ്പോള്‍ സഞ്ചാരികളും വയനാട്ടിലേക്ക് കുതിക്കുന്നു. വയനാടന്‍ കാടുകള്‍ കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്നത് നിരനിരയായി നട്ടു വളര്‍ത്തിയ ചെറു കുന്നുകളിലെ തേയില തോട്ടങ്ങളാണ്. കുന്നുകളെ മൂടിപുതച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍ കണ്ണിന് ഇമ്പമേകുന്നു. വീണ്ടും ഹരിത വനങ്ങള്‍. അതു കഴിഞ്ഞാല്‍ വിവിധ ഇനങ്ങളില്‍പെട്ട ഉയരം കുറഞ്ഞതും കൂടിയതുമായ കാപ്പിച്ചെടികള്‍.

ബാഹ്യ ഇടപെടല്‍ കൊണ്ട് കാര്യമായ ക്ഷതം സംഭവിക്കാത്ത ഇടമാണ് വയനാട്. വയനാട്ടില്‍ ഇന്നും കാണുന്ന നെല്‍പ്പാടങ്ങളില്‍ നിന്നും അതല്ല നിബിഢ വനങ്ങളുടെ നാട് എന്നതില്‍ നിന്നുമാണ് വയനാട് എന്ന പേര് ഉണ്ടായതെന്ന് രണ്ട് പക്ഷമുണ്ട്. ഏതായാലും പ്രകൃതിയെ ആസ്വദിക്കേണ്ടവര്‍ എത്തിച്ചേരാന്‍ പറ്റുന്ന നാടാണ് വയനാട്. സമുദ്ര നിരപ്പില്‍ നിന്നും 700 മീറ്റര്‍ മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണിത്.

വയനാടിന്‍റെ വശ്യ സൗന്ദര്യത്തില്‍ മുഴുകിപ്പോകുമ്പോഴും ഓര്‍ക്കുക, മഴക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വെള്ളച്ചാട്ടങ്ങളുടെ സമീപത്ത് നടന്നു പോകുന്നതും പുഴയില്‍ ഇറങ്ങുന്നതുമായ സാഹസികതകള്‍ വേണ്ട. വാഹനങ്ങളില്‍ ഇരുന്നും റോഡരികില്‍ നിന്നും കാഴ്‌ചകള്‍ നിരീക്ഷിക്കുന്നതാണ് ഉത്തമം.

ALSO READ: കുളിർക്കാറ്റും, പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കാറ്റാടിപ്പാടവും; സഞ്ചാരികളുടെ മനം കവർന്ന് ചതുരംഗപ്പാറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.