ETV Bharat / state

വിനോദ സഞ്ചാരികളുടെ വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി: നിരവധി പേർക്ക് പരിക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം - TOURIST VEHICLE RAMS INTO HOUSE

കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടം ബൈസൺവാലിക്ക് സമീപം.

ACCIDENT AT BISON VALLEY  TOURIST VEHICLE RAMMED INTO HOUSE  ബൈസൺവാലിയിൽ വാഹനാപകടം  വിനോദ സഞ്ചാരികളുടെ വാഹനമിടിച്ചു
- (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 11:02 PM IST

ഇടുക്കി: കർണ്ണാടകയിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ചെമ്മണ്ണാർ-ഗ്യാപ്പ് റോഡിൽ ബൈസൺവാലിക്ക് സമീപമാണ് വാഹനാപകടം ഉണ്ടായത്.

ഇന്ന് (മെയ് 26) വൈകിട്ട് 8.45നാണ് സംഭവം. സംഘം മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബൈസൺവാലി സ്വദേശി ശശിയുടെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. അഞ്ച് കുട്ടികൾ ഉൾപ്പെടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുകാർ തലനാരിഴക്കാണ് രക്ഷപെട്ടത്. വീട്ടിലേക്ക് ഇടിച്ചു കയറിയ വാഹനം മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ ഇടിച്ചു തകർത്തു.

Also Read: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് റിട്ട. എസ്ഐ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.