ഇടുക്കി : കല്ലാര്‍ മാങ്കുളം റോഡില്‍ മുനിപാറക്ക് സമീപം വാഹനാപകടം (Tourist Bus accident near Munipara). വളവില്‍ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ടൂറിസ്റ്റ് ബസ് സമീപത്തെ കൊക്കയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു (Tourist bus falls into gorge in Kallar Mankulam road). ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
പാലായില്‍ നിന്നും മാങ്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘമാണ് കല്ലാര്‍ മാങ്കുളം റോഡില്‍ മുനിപാറക്ക് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കൊടും വളവും ഇറക്കവും നിറഞ്ഞ ഭാഗത്താണ് അപകടം ഉണ്ടായത്.
വളവ് തിരിയുന്നതിനിടയില്‍ നിയന്ത്രണം നഷ്‌ടമായതിനെ തുടര്‍ന്ന് ബസ് സമീപത്തെ കൊക്കയിലേക്ക് ഏതാനും മീറ്റര്‍ നിരങ്ങി നീങ്ങി. സമീപത്തുണ്ടായിരുന്ന വീടിന്‍റെ മതിലും വാഹനം ഇടിച്ച് തെറിപ്പിച്ചു. കൊക്കയിലേക്ക് ഉരുണ്ട ബസിന്‍റെ മുന്‍ ഭാഗം മണ്ണില്‍ കുത്തി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ബസ് കൂടുതല്‍ നിരങ്ങി നീങ്ങിയിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. അപകട ശേഷം യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.
ഇക്കഴിഞ്ഞ അഞ്ചാം തീയതി പെരുമ്പാവൂരിൽ കോളജ് ബസും ലോറിയും (Tourist bus rammed into lorry) കൂട്ടിയിടിച്ച് വൻ അപകടം നടന്നിരുന്നു. പെരുമ്പാവൂർ സിഗ്നൽ ജങ്‌ഷനിൽ പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. 36 വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ 20 വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല. കൊണ്ടോട്ടി ആർട്‌സ് ആന്‍റ് സയൻസ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്‌റ്റ് ബസാണ് അന്ന് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും മടങ്ങിവരികയായിരുന്നു ടൂറിസ്‌റ്റ് ബസ് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ ബസ് എതിർ ദിശയിലേക്ക് മറിഞ്ഞു.
Also Read: 'കൈവരി കാത്തു യാത്രക്കാര്‍ സുരക്ഷിതര്‍'; പീരുമേട് കെഎസ്ആർടിസി ബസ് അപകടം
ബസിനുള്ളില്‍ നിന്ന് തെറിച്ച് വീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകട സമയത്ത് പെരുമ്പാവൂർ ജങ്‌ഷനിൽ സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. പെരുമ്പാവൂർ ജങ്‌ഷനിലെ ഹൈമാസ് ലൈറ്റ് തെളിയാത്തതും അപകടത്തിന് കാരണമായതായായി നാട്ടുകാർ ആരോപിച്ചു.