ETV Bharat / state

കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, അന്വേഷണം ആരംഭിച്ച് പൊലീസ് - toilet waste dump into a pond - TOILET WASTE DUMP INTO A POND

ഇടുക്കി മലയോരമേഖലയിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലേക്ക് കക്കൂസ് മാലിന്യം തള്ളി അജ്ഞാതർ.

കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം  TOILET WASTE DUMP INTO WATER  IDUKKI TOILET WASTE DUMP ISSUE  TOILET WASTE
toilet waste dump into a pond (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 11:08 AM IST

കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി (Etv Bharat)

ഇടുക്കി : കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർത്തിയതായി പരാതി. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപത്താണ് തോട്ടം തൊഴിലാളികൾ ആശ്രയിക്കുന്ന കുടിവെള്ളത്തിലേക്ക് ശുചിമുറി മാലിന്യം തള്ളിയത്. ഇടുക്കി മലയോരമേഖലയിൽ രാത്രി കാലങ്ങളിൽ പാതയോരങ്ങളിലും കുടിവെള്ളത്തിലും മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുകയാണ് എന്നും പരാതിയുണ്ട്.

കൊച്ചി- ധനുഷ് കോടി ദേശിയ പാതയിൽ ബോഡിമെട്ടിന് സമീപത്താണ് ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. പതിനഞ്ചോളം തൊഴിലാളി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലേക്കാണ് മാലിന്യങ്ങൾ തള്ളിയത് രാത്രിയിൽ ടാങ്കർ പോലുള്ള വാഹനങ്ങളിൽ എത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവ് കാഴ്‌ചയാവുകയാണ്. ബോഡിമെട്ട് സ്വദേശി ഷിബുവിൻ്റെ കൃഷിയിടത്തിലേക്കാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.

കഴിഞ്ഞ ദിവസം രാജകുമാരി നോർത്തിലും കുരുവിളാസിറ്റി മേഖലയിലും നാലോളം കുടിവെള്ള ശ്രോതസിലേക്കും തോട്ടിലേക്കും മാലിന്യങ്ങൾ ഒഴുകിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വികരിക്കുമെന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് പറഞ്ഞു. ഇരുസംഭവങ്ങളിലും നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Also Read: പെരിയാറിൽ മാലിന്യം ഒഴുക്കി; സ്വകാര്യ വ്യവസായ സ്ഥാപനത്തിനെതിരെ പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.