ETV Bharat / state

'ദേഹത്തും വായയിലും മുറിവ്'; മയക്ക് വെടിവച്ച് പിടികൂടിയ കടുവ ചത്തു - Tiger Died In Kannur - TIGER DIED IN KANNUR

വനം വകുപ്പ് പിടികൂടിയ ആണ്‍ കടുവ ചത്തു. ജഡം നാളെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും.

TIGER DIED IN KANNUR  TIGER DEATH KANNUR  KELEKAM TIGER  FOREST DEPARTMENT KANNUR
Tiger Caught By Forest Department Has Died In Kannur
author img

By ETV Bharat Kerala Team

Published : Mar 21, 2024, 10:50 PM IST

കണ്ണൂര്‍: കേളകത്ത് മയക്ക് വെടിവച്ച് പിടികൂടിയ ആണ്‍ കടുവ ചത്തു. ദേഹത്തും വായിലും മുറിവുണ്ടായിരുന്ന കടുവയ്‌ക്ക് ചികിത്സ നല്‍കുന്നതിനിടെയാണ് ചത്തത്. കടുവയുടെ ജഡം വെള്ളിയാഴ്‌ച (മാര്‍ച്ച് 22) പോസ്‌റ്റ്‌മോര്‍ട്ടം നടത്തും.

ഇന്ന് (മാര്‍ച്ച് 21) ഉച്ചയോടെയാണ് ജനവാസ മേഖലയെ നിരന്തരം ഭീതിയിലാഴ്‌ത്തുന്ന കടുവയെ മയക്ക് വെടിവച്ചു പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസമായി കേളകം മേഖലയിലെ വിവിധയിടങ്ങളിലെത്തിയ കടുവ ഭീതി പരത്തിയിരുന്നു. കടുവയുടെ ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തിയ നാട്ടുകാര്‍ വനം വകുപ്പിനെ സമീപിക്കുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ പിടിക്കാന്‍ കെണിയൊരുക്കി. കൂട്ടില്‍ പട്ടിയെ കെട്ടിയിട്ടും നേരത്തെ കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂട്ടിലെ പട്ടിയെ കൊന്നുതിന്ന കടുവ രക്ഷപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുവെടി വച്ച് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.