ETV Bharat / state

കേണിച്ചിറയില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി - Tiger caged in kenichira - TIGER CAGED IN KENICHIRA

തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്.

WAYANAD TIGER  TIGER IN KENICHIRA  കേണിച്ചിറയില്‍ കടുവ  കേണിച്ചിറയിലെ കടുവയെ പിടികൂടി
forest department caught tiger in kenichira (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 7:12 AM IST

കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവയെ വനംവകുപ്പ് കൂട്ടിലാക്കിയപ്പോൾ (ETV Bharat)

വയനാട്: കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു. തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്.

മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടു പശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ കടുവ സാബുവെന്നയാളുടെ വീട്ടിലെ തൊഴുത്തിലെത്തി. 11.05 ന് ആണ് കടുവ കൂട്ടിലായത്.

കടുവയെ ഉടന്‍ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റുമെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്. കടുവ വീടിൻ്റെ തൊഴുത്തിലെത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തെത്തിയിരുന്നു.

Also Read: സോളാര്‍ ഫെൻസിങ് തകരാറില്‍, കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവ്; ഭയപ്പാടില്‍ മാങ്കുളം വിരിഞ്ഞപാറ നിവാസികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.